HOME
DETAILS

ബയേണിനും രക്ഷയില്ല;ക്ലബ്ബ് സൂപ്പര്‍ താരത്തെ നോട്ടമിട്ട് അല്‍ നസര്‍; റിപ്പോര്‍ട്ട്

  
backup
July 04 2023 | 14:07 PM

sadio-mane-is-in-talks-with-al-nassr-over-a-pote

അടുത്ത സീസണില്‍ സഊദി പ്രൊ ലീഗ് കൂടുതല്‍ ആവേശകരമാകും എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. റൊണാള്‍ഡോക്ക് പിന്നാലെ ഒരു പിടി സൂപ്പര്‍ താരങ്ങളാണ് വിവിധ ക്ലബ്ബുകളുടെ തട്ടകങ്ങളിലേക്ക് യൂറോപ്പില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുളളത്.എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം ഇനിയും അടച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇനിയും ആരൊക്കെ സഊദിയുടെ മണ്ണിലേക്ക് എത്തും എന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍. ലിവര്‍പൂളില്‍ നിന്നും ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ തട്ടകത്തിലേക്ക് പോയ സാദിയോ മാനെയുമായി അല്‍ നസര്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

എ.ഐ.പി.എസ് മീഡിയയിലെ മാധ്യമപ്രവര്‍ത്തകനായ സുല്‍ത്താന്‍ അല്‍ ഒത്തൈബിയാണ് മാനെയുമായി അല്‍ നസര്‍ ചര്‍ച്ചകള്‍ നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ലോകത്തിലെ മികച്ച ഫോര്‍വേഡുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മാനെ, ലിവര്‍പൂളിനായി മൊത്തം 269 മത്സരങ്ങളില്‍ നിന്നും 120 ഗോളുകളും 48 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. കൂടാതെ ചാംപ്യന്‍സ് ലീഗ് അടക്കം ആറ് ടൈറ്റിലുകളും അദേഹം ലിവര്‍പൂളിനൊപ്പം സ്വന്തമാക്കി.

എന്നാല്‍ 32 മില്യണ്‍ ട്രാന്‍സ്ഫര്‍ തുക വാങ്ങി ബയേണിലെത്തിയ താരത്തിന് അവിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചിരുന്നില്ല.38 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ആറ് അസിസ്റ്റുകളും മാത്രമാണ് അദേഹം ബയേണ്‍ മ്യൂണിക്കിനായി സ്വന്തമാക്കിയത്.കൂടാതെ പരിക്ക് മൂലം ക്ലബ്ബിന്റെ സ്റ്റാര്‍ട്ടിങ്ങ് ഇലവനില്‍ ഇടം കണ്ടെത്താനും അദേഹം ബുദ്ധിമുട്ടി.അതിനാല്‍ തന്നെ ബയേണില്‍ താരത്തിന് തിളങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ അല്‍ നാസറുമായുളള ക്ലബ്ബിന്റെ ചര്‍ച്ചകളെ ആശങ്കയോടെയാണ് ബയേണ്‍ ആരാധകര്‍ നോക്കിക്കാണുന്നത്.മാനെ കൂടി ക്ലബ്ബിലേത്തിയാല്‍ അല്‍ നസറിന്റെ മുന്നേറ്റ നിരക്ക് അത് കൂടുതല്‍ ശക്തി പകര്‍ന്നേക്കും.

Content Highlights:Sadio Mane is in talks with Al-Nassr over a potential transfer this summer reports


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago