HOME
DETAILS

യു.എ.ഇയില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മൂവായിരം ദിര്‍ഹം വരെ പിഴ ലഭിക്കും

  
backup
July 04 2023 | 16:07 PM

upto-dh3000-traffic-fine-in-uae-police-warn-aga

നിയമവിധേയമല്ലാത്ത തരത്തില്‍ വാഹനം റോഡില്‍ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്കെതിരെ അജ്മാന്‍ പൊലിസ് ചൊവ്വാഴ്ച ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്.ഇനി മുതല്‍ നിയമവിധേയമല്ലാത്തതും, അപകടകരവുമായ ഓവര്‍ ടേക്കിങ്ങുകള്‍ റോഡില്‍ നടത്തുന്നവര്‍ക്ക് 3000 ദിര്‍ഹം വരെ പിഴയും, ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷനും ബ്ലാക്ക് പോയിന്റുകളും ലഭിച്ചേക്കുമെന്ന് അജ്മാന്‍ പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൂന്ന് തരത്തിലുളള അപകടകരമായ ഓവര്‍ടേക്കുകളില്‍ ഏര്‍പ്പെടരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലിസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

1, റോഡ് ഷോള്‍ഡറിനെ മറികടക്കുക

അറ് ബ്ലാക്ക് പോയിന്റും, 1000 ദിര്‍ഹം പിഴയുമാണ് ഈ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ

2, റോഡിലൂടെ അപകടകരമായ രീതിയില്‍ സഞ്ചരിക്കുക

ആറ് ബ്ലാക്ക് പോയിന്റും, 600 ദിര്‍ഹവുമാണ് ഈ നിയമ ലംഘനത്തിന് ലഭിക്കുന്ന ശിക്ഷ

3, ഓവര്‍ടേക്കിങ് നിരോധിക്കപ്പെട്ടയിടത്ത് ട്രക്കില്‍ ഓവര്‍ ടേക്ക് ചെയ്യുക

ഈ കുറ്റത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴയും, ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷനുമാണ് ലഭിക്കുക.

എമിറേറ്റില്‍ ഉടനീളം റോഡ് സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് 'നോ ടു റോങ്ങ് ഓവര്‍ടേക്കിങ്' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഓവര്‍ടേക്കിങ്ങിനായുളള നിബന്ധനകള്‍ ലംഘിക്കുന്നത് ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുളള പ്രവണതയാണെന്ന് ട്രാഫിക്ക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായ മേജര്‍ അല്‍ ഫലാസി അഭിപ്രായപ്പെട്ടു.

Content Highlights:upto dh3000 traffic fine in uae police warn against multiple illegal overtaking violations


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago