ഖത്തറില്‍ തരംഗമായി ഈ ടൂറിസ്റ്റ് സ്‌പോട്ട്? അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം സന്ദര്‍ശകര്‍
ദോഹ: ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഖത്തറില്‍ പാണ്ട ഹൗസ് തുറന്നത്. പാണ്ടകള്‍ക്ക് സ്വഭാവികമായി വളരാന്‍ സാധിക്കാത്ത ഖത്തറിന്റെ മണ്ണിലേക്ക് 2022ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ചൈനയാണ് സിചുവാന്‍ പ്രവിശ്യയില്‍ നിന്നുളള രണ്ട് പാണ്ടകളെ സമ്മാനമായി നല്‍കിയത്. ഇതോടെ ഭീമന്‍ പാണ്ടകളുളള ആദ്യ മിഡില്‍ ഈസ്റ്റേണ്‍ രാജ്യം എന്ന റെക്കോഡ് ഖത്തറിന് സ്വന്തമായിരുന്നു. ഇതുവരെ 1,20,000 ആളുകള്‍ പാണ്ട ഹൗസിലെത്തി പാണ്ടകളെ സന്ദര്‍ശിച്ചതായി അറിയിച്ചിരിക്കുകയാണ് മുനിസിപ്പല്‍ മന്ത്രാലയം.
ഓരോ ദിവസവും 1,500 ആളുകളെങ്കിലും എത്തുന്ന പാണ്ട ഹൗസില്‍, ബലിപെരുന്നാളിന്റെ അവധി സമയത്ത് മാത്രം സന്ദര്‍ശിച്ചത് അയ്യായിരത്തോളം ടൂറിസ്റ്റുകളാണ്. ഖത്തറിലെത്തി പാണ്ടകളെ സന്ദര്‍ശിച്ചവരില്‍ വലിയൊരു ഭാഗവും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുളളവരാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. പാര്‍ക്ക് സന്ദര്‍ശിക്കാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ഔന്‍ എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
37 ചതുരശ്ര മീറ്റര്‍ പ്ലാന്റ് മ്യൂറല്‍, ഗാലറി, വിദ്യാഭ്യാസ മുറി എന്നിവ ഉള്‍ക്കൊളളുന്ന പാണ്ട ഹൗസില്‍ ഗിഫ്റ്റ് ഷോപ്പുകള്‍, കഫേ, വെറ്റിനറി ക്ലിനിക്ക് മുതലായ സൗകര്യങ്ങളുമുണ്ട്.
Content Highlights:panda house get record visitors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."