എംബാപ്പെയെ സൈന്‍ ചെയ്യാന്‍ വമ്പന്‍ ഓഫറുമായി റയല്‍ മഡ്രിഡ്; ശമ്പളം 50 മില്യണ്‍ യൂറോയോളം
അടുത്ത സീസണിന് ശേഷം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ തുടരില്ലെന്ന് തുറന്ന് പറഞ്ഞ എംബാപ്പെയെ വന്‍ തുക നല്‍കി സൈന്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ് റയല്‍ മഡ്രിഡ് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഫ്രീ ഏജന്റായി എംബാപ്പെയെ വില്‍ക്കാന്‍ താത്പര്യമില്ലെന്ന് പി.എസ്.ജി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പി.എസ്.ജി റിലീസ് ക്ലോസായി ആവശ്യപ്പെടുന്ന 200 മില്യണ്‍ യൂറോ നല്‍കാന്‍ റയല്‍ തയ്യാറായേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രമുഖ സ്‌പോര്‍ട്ട്‌സ് മാധ്യമമായ ഗോളിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എംബാപ്പെക്കായി അഞ്ച് വര്‍ഷത്തെ കരാറിനാകും റയല്‍ തയ്യാറാകുക. കൂടാതെ 50 മില്യണ്‍ യൂറോയാകും താരത്തിന് ശമ്പളമായി ലഭിക്കുക.
2017ല്‍ യുവതാരമായ എംബാപ്പെയെ ഫ്രഞ്ച് ക്ലബ്ബായ എ.എസ് മൊണോക്കോയില്‍ നിന്നായിരുന്നു പി.എസ്.ജി തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്. 180 മില്യണ്‍ യൂറോയാണ് താരത്തെ സ്വന്തമാക്കാനായി ഫ്രഞ്ച് ക്ലബ്ബ് വിട്ടത്.
അതേസമയം റയല്‍ മഡ്രിഡിന് പുറമെ ലിവര്‍പൂള്‍, ആര്‍സണല്‍ എന്നീ പ്രിമിയര്‍ ലീഗ് ക്ലബ്ബുകളും എംബാപ്പെയെ സ്വന്തമാക്കാനായി രംഗത്തുണ്ട് എന്ന റിപ്പോര്‍ട്ടുകളും പല മാധ്യമങ്ങളും പുറത്ത് വിടുന്നുണ്ട്.
? Real Madrid have already agreed personal terms on a contract with Kylian Mbappé for when he joins:
— Transfer News Live (@DeadlineDayLive) July 6, 2023
✍️ 5-year deal
? 50M-a-year salary
? €1BILLION release clause.
(Source: @La_SER) pic.twitter.com/VKfHwou8Qw
അതില്‍ തന്നെ ഏകദേശം 200 മില്യണ്‍ യൂറോയാണ് എംബാപ്പെക്കായി ലിവര്‍പൂള്‍ മുന്നോട്ട് വെക്കുന്ന ഓഫര്‍ എന്നാണ് ലിവര്‍പൂളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല സമൂഹമാധ്യമ ഹാന്‍ഡിലുകളും പുറത്ത് വിട്ടിരിക്കുന്ന വിവരം.
Content Highlights:real madrid offer kylian mbappe 50m salary psg
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."