HOME
DETAILS

60 വര്‍ഷം മദ്‌റസയില്‍ സേവനം ചെയ്ത പ്രിയ ഉസ്താദിന്റെ കുടുംബത്തിന് പെന്‍ഷന്‍ നല്‍കി ഒരു നാട്

  
backup
July 07 2023 | 14:07 PM

a-country-has-given-pension-to-the-family-of-priya-ustad

60 വര്‍ഷം മദ്‌റസയില്‍ സേവനം ചെയ്ത പ്രിയ ഉസ്താദിന്റെ കുടുംബത്തിന് പെന്‍ഷന്‍ നല്‍കി ഒരു നാട്

കൊടുവള്ളി: നാട്ടിലെ നാലു തലമുറകള്‍ക്ക് മതപരമായ അറിവ് പകര്‍ന്ന ഉസ്താദിന്റെ കുടുംബത്തിന് മാസം തോറും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച് ഒരു നാട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പന്നൂര്‍ മഹല്ലിലെ നാട്ടുകാരാണ് 60 വര്‍ഷം തങ്ങളുടെ മദ്‌റസയില്‍ തുടര്‍ച്ചയായി അധ്യാപനം നടത്തി മരണപ്പെട്ട ഉസ്താദിന്റെ കുടുംബത്തിന് 2500 രൂപ വീതം എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചത്. ഉസ്താദിന്റെ ശിഷ്യരായി നാട്ടിലും പ്രവാസ ലോകത്തുമുള്ളവര്‍ ഒരോ മാസത്തേയും പെന്‍ഷന്‍ സംഖ്യ നല്‍കാനാണ് തീരുമാനം. നരിക്കുനി റെഞ്ചേിലെ പന്നൂര്‍ അന്‍വാറുല്‍ ഇസ്ലാം മദ്‌റസയില്‍ 60 വര്‍ഷം മുഅല്ലിമായി സേവനം ചെയ്ത വി അബ്ദുല്ല മുസ്ലിയാരുടെ കുടുംബത്തിനാണ് പെന്‍ഷന്‍ നല്‍കുക.

ഈ നാട്ടിലെ നാലു തമുറയിലെ ഭൂരിപക്ഷം പേരും അബ്ദുല്ല മുസ്ലിയാരില്‍ നിന്ന് അറിവ് നേടിയവരാണ്. തൊട്ടടുത്ത പ്രദേശത്തുകരനായിരുന്നുവെങ്കിലും മുഴുസമയവും ഈ നാട്ടില്‍ തന്നെയായിരുന്നു അദ്ദേഹം. നാട്ടിലെ മരണാനന്തര ചടങ്ങുകള്‍ക്കെല്ലാം ജീവിത കാലത്ത് അദ്ദേഹം മാത്രമായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. വര്‍ഷങ്ങളോളം മദ്‌റസയില്‍ സദറായാണ് അദ്ദേഹം സേവനം ചെയ്തത്. നിരവധി തവണ പൊതുപരീക്ഷയിലെ മികച്ച വിജയത്തിനുള്ള സമസ്തയുടെ ഉപഹാരം അബ്ദുല്ല മുസ്ലിയാരേയും അന്‍വാറുല്‍ ഇസ്ലാം മദ്‌റസയേയും തേടിവന്നിരുന്നു. അബ്ലുല്ല മുസ്ലിയാരുടെ പൊതുപരീക്ഷ ക്ലാസില്‍ പരാജയമെന്ന ചിന്ത പോലുമുണ്ടായിരുന്നില്ല. ഒഴിവു സമയങ്ങളിലെല്ലാം സ്‌പെഷ്യല്‍ ക്ലാസ് പോലും എടുത്തു നൂറു ശതമാനം വിജയമെന്ന നേട്ടം നിരവധി തവണയാണ് കരസ്ഥമാക്കിയത്.

85 വര്‍ഷത്തെ തന്റെ ജീവിതത്തിലെ 60 വര്‍ഷം പന്നൂരില്‍ സേവനം ചെയ്ത മുസ്ലിയാര്‍ 25 വര്‍ഷം പന്നൂര്‍ പള്ളിയില്‍ തന്നെയാണ് മത പഠനവും നടത്തിയത്. കഴിഞ്ഞ ദിവസം പന്നൂരിലെ ഉസ്താദിന്റെ കര്‍മ്മ ഭൂമിയായ മദ്‌റസയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വെച്ചാണ് പാണക്കാട് സയ്യിദ് മുഈനലി തങ്ങളാണ് വി. അബ്ദുല്ല മുസ്ലിയാര്‍ ഫൗണ്ടേഷന്‍ (വഫ) എന്ന സംഘടന രൂപീകരിച്ചതും പെന്‍ഷന്‍ പ്രഖ്യാപനം നടത്തിയതും. ഇതിനായി രൂപീകരിച്ച കമ്മറ്റി ഭാരവാഹികള്‍.ഷമീം പന്നൂര്‍ (പ്രസിഡന്റ് )ഷഫീഖ് ദാരിമി, അമീന്‍ അശ്അരി (വൈസ് പ്രസി)
അബ്ദുന്നാസര്‍ സി എം (ജന. സെക്രട്ടറി )സുബൈര്‍ ഇ കെ, ജാസിം ഇ കെ (സെക്രട്ടറി)സ്വാദിഖ് കേളോത്ത് (ട്രഷറര്‍ )അബ്ദുറസാഖ് ഒതയോത്ത്, അഷ്‌റഫ് വി പി, റിയാസ് വി പി, ഫാറൂഖ് ആര്‍ കെ (മെമ്പര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago