HOME
DETAILS

കരുണ വറ്റുന്ന ആരോഗ്യവകുപ്പ്

  
backup
July 07 2023 | 18:07 PM

editorial-about-health-department

നമ്മുടെ ആരോഗ്യമേഖല രോഗതുരമാകുന്നോ എന്ന ആശങ്ക ഉയർത്തുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. സാധാരണക്കാരായ 42 ലക്ഷം പേർക്ക് സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്) പണമില്ലാത്തതിനാൽ പ്രതിസന്ധിയിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കേരള വികസന മാതൃകയുടെ അടിസ്ഥാനം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സയും ആരോഗ്യസുരക്ഷാ പദ്ധതികളിലൂടെ സ്വകാര്യ-സർക്കാർ ആശുപത്രികളിൽ നിന്നുള്ള വിദഗ്ധ ചികിത്സയും നമ്മുടെ ആരോഗ്യ ഭദ്രതയ്ക്ക് മുതൽകൂട്ടായിരുന്നു.

എന്നാൽ ഈ ചികിത്സാ കരുതലും കാരുണ്യവുമാണ് കടലാസിലൊതുങ്ങിയിരിക്കുന്നത്. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി 887.09 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. ഇൗ കാരണംകൊണ്ടുതന്നെ കാരുണ്യ പദ്ധതിയോട് പല ആശുപത്രികളും മുഖംതിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി 250.89 കോടി രൂപ സർക്കാർ അനുവദിച്ചുവെന്നത് ആശ്വാസകരമാണെങ്കിലും സാധാരണക്കാരന് ചികിത്സാ നിഷേധം തുടരുന്ന അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ചികിത്സയ്ക്കുള്ള തുകയിൽ 20 ശതമാനം വരെ മാത്രമാണ് പലയിടത്തും സൗജന്യം. ബാക്കി തുക രോഗികൾ തന്നെ നൽകണം.


കോഴിക്കോട് മെഡിക്കൽ കോളജിന് 100 കോടിയും തിരുവനന്തപുരം മെഡിക്കൽ കോളജിന് 95 കോടിയും കോട്ടയം മെഡിക്കൽ കോളജിന് 107.40 കോടിയും കുടിശ്ശികയുണ്ട്. മറ്റ് മെഡിക്കൽ കോളജുകളിലെ കുടിശ്ശികയും കൂടി കണക്കാക്കിയാൽ 500 കോടി വരും. സർക്കാരിൽനിന്ന് സമയത്തിന് പണം കിട്ടിയാലേ മരുന്നും ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ സർക്കാർ ആശുപത്രികൾക്കു കഴിയൂ. പുറത്തുനിന്നുള്ള ഏജൻസികളിൽ നിന്നാണ് ആൻജിയോപ്ലാസ്റ്റിക്കുള്ള സ്‌റ്റെന്റും അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകളും വിലകൂടിയ മരുന്നുകളും വാങ്ങുന്നത്.

കുടിശ്ശിക തീർക്കാത്തതിനാൽ ഇനിമുതൽ സ്‌റ്റെന്റു പോലുള്ളവ നൽകില്ലെന്ന് പല ഏജൻസികളും മെഡിക്കൽ കോളജുകളെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സ്‌റ്റെന്റുകൾ തീർന്നാൽ ഹൃദയ ശസ്ത്രക്രിയകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കാരുണ്യയുടെ പരിധിയിൽ വരുന്നവർക്ക് ചികിത്സയോ ശസ്ത്രക്രിയയോ നടത്തുമ്പോൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നിയോഗിച്ചിരുന്ന തേഡ് പാർട്ടി അഡ്വൈസറിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. ചെലവുവരുന്ന തുകയുടെ 20 ശതമാനം മാത്രമാണ് ആദ്യഘട്ടം അനുവദിക്കുക. ചികിത്സ പൂർത്തിയാകുന്നതോടെ ബാക്കി തുക അനുവദിക്കുമെന്നു പ്രതീക്ഷിക്കുമെങ്കിലും അതുണ്ടാകാറില്ല.
ആദ്യഘട്ട തുക അനുവദിക്കാനും ചികിത്സയ്ക്ക് അനുമതി ലഭിക്കാനും മൂന്നു ദിവസമെങ്കിലും എടുക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ഇത് രോഗികളോടുള്ള ക്രൂരതയാണ്. പല രോഗികൾക്കും അത്യാസന്ന നിലയിലെത്തുമ്പോഴാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്. എന്നാൽ അടിയന്തര അനുമതി വേണ്ടിടത്ത് മൂന്നു ദിവസം വരെ വൈകുന്നത് രോഗിയുടെ ജീവൻതന്നെ അപകടപ്പെടുത്തുന്നതാണ്. 42,000 നിർധന കുടുംബങ്ങളുടെ ചികിത്സയെ ബാധിക്കുന്നതാണ് കാരുണ്യ പദ്ധതിയിലെ താളപ്പിഴകൾ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആരോഗ്യവകുപ്പും സർക്കാരും ഇതിനെ ഗൗരവം കുറച്ച് കാണരുത്.


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യസുരക്ഷാ പദ്ധതിയായ മെഡിസെപ്പിനേയും അനാരോഗ്യം ബാധിച്ചിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി നിലവിൽ വന്നതെങ്കിലും എത്ര പേർക്ക് ഗുണം കിട്ടുന്നുവെന്ന പരിശോധന ആവശ്യമാണ്. സർക്കാരിൽനിന്ന് പണം സമയാസമയത്ത് കിട്ടാത്തതിനാൽ പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽനിന്ന് പിൻമാറി. ജീവനക്കാരുടെ വിഹിതത്തിലൂടെ ഇൻഷുറൻസ് കമ്പനിക്ക് കിട്ടുന്ന തുകയേക്കാൾ കൂടുതൽ ചികിത്സാ ക്ലെയിമായി നൽകേണ്ടിവന്നതാണ് മെഡിസെപ്പിനെ പ്രതിസന്ധിയിലാക്കിയത്. 500 രൂപ മാസപ്രീമിയം എന്നതിൽ മാറ്റം വേണമെന്ന് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ പദ്ധതി തുടരുന്നതിൽ വലിയ കാര്യമൊന്നുമില്ല. പല പ്രമുഖ ആശുപത്രികളും പദ്ധതിയിൽനിന്ന് ഒഴിവാകുകയോ പ്രധാനപ്പെട്ടതും ചെലവേറിയതുമായ ചികിത്സകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തു.

അതിനിടെ ഡെങ്കിപ്പനി, കൊവിഡ് ചികിത്സയും പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് 1932 പാക്കേജുകളാണ് ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനിയും കൊവിഡും പാക്കേജിൽ വന്നാൽ ക്ലെയിം തുക കുതിച്ചുയരാൻ ഇടയുണ്ട്. അതിനാൽ ഇൻഷുറൻസ് കമ്പനിയുടെ നിലപാട് നിർണായകമാണ്. പ്രീമിയത്തിൽ വർധന വരുത്താൻ സ്വാഭാവികമായും കമ്പനി ആവശ്യപ്പെട്ടേക്കും. നേരത്തെ തന്നെ ഇക്കാര്യം ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതാണ്.

ഇൻഷുറസൻസ് കമ്പനിയുമായുള്ള കരാർ മൂന്നു വർഷത്തേക്കുള്ളതായതിനാൽ ഇടക്കാല പ്രീമിയം വർധന നടപ്പാക്കാൻ സർക്കാരിന് ബാധ്യതയില്ല. എന്നാൽ പുതിയ രോഗങ്ങളുടെ ചികിത്സ കൂടി പാക്കേജിൽ ഉൾപ്പെടുത്തുന്നതോടെ ഇതിനെ മറികടക്കാനാകും. പുതിയ രണ്ടു രോഗങ്ങളെക്കൂടി ഉൾപ്പെടുത്തി പ്രീമിയം വർധിപ്പിക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.
ജീവനക്കാർക്കും പെൻഷൻകാർക്കും കൂടുതൽ ഉപകാരപ്പെടുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒപ്പം രോഗവുമായി ആശുപത്രിയിൽ എത്തുന്നവരോട് നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ചികിത്സ വൈകിപ്പിക്കുന്ന രീതികൾ അനുവദിക്കുകയുമരുത്.

മെഡിസെപ്പ് അനുമതി മാത്രമല്ല ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ക്ലിയറൻസ് കൂടി ഉണ്ടെങ്കിലേ സ്വകാര്യ ആശുപത്രികൾ ശസ്ത്രക്രിയകൾ ചെയ്യുകയുള്ളൂ എന്നതിപ്പോൾ ചികിത്സ വൈകാനിടയാക്കുന്നുണ്ട്.
ചെലവ് കുറഞ്ഞതും സാമൂഹിക നീതിയിൽ അധിഷ്ഠിതവും മികച്ച നിലവാരവുമുള്ള ആരോഗ്യമാതൃകകളാണ് കേരളത്തെ ഒന്നാമതാക്കിയത്. എന്നാൽ അതിരുകടന്ന സ്വകാര്യവൽക്കരണത്തിന്റേയും വാണിജ്യവൽക്കരണത്തിന്റേയും ഫലമായി നമ്മുടെ ആരോഗ്യ ചെലവും വർധിച്ചിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവുമധികം ചികിത്സാ ചെലവുള്ള സംസ്ഥാനമാണ് കേരളം. ഇത് സാധാരണക്കാരുടെ ചികിത്സയെ ബാധിക്കാതിരിക്കണമെങ്കിൽ സുരക്ഷാ പദ്ധതികൾ നിലനിൽക്കണം. അതിനുള്ള ജാഗ്രത സർക്കാർ കാണിക്കുന്നത് ഓരോ ജീവനും ചേർത്തുപിടിക്കൽ തന്നെയാണ്.

Content Highlights:editorial about health department


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago