യു.എ.ഇയിലെ സ്വകാര്യമേഖലകളില്‍ തൊഴില്‍ നിയമനങ്ങള്‍ വര്‍ദ്ധിച്ചു; തൊഴിലവസരങ്ങള്‍ ഇനിയും വര്‍ദ്ധിക്കും
ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലകളിലെ തൊഴില്‍ നിയമനങ്ങളില്‍ വന്‍ വര്‍ദ്ധനവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. യു.എ.ഇ പര്‍ച്ചേസിങ്ങ് മാനേജേഴ്‌സ് ഇന്‍ഡക്‌സിന്റെ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. എണ്ണയിതര മേഖലകളിലും സ്വകാര്യ മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ നിയമനങ്ങള്‍ ലഭിച്ചതായി സര്‍വ്വേ ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്ത് നാല് വര്‍ഷത്തിനിടയില്‍ തൊഴില്‍ വിപണി ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുളളത്. ട്രാവല്‍,ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെല്ലാം വലിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
എമിറേറ്റ്‌സ് ഗ്രൂപ്പ് മാത്രം തങ്ങളുടെ കമ്പനിയിലേക്ക് 85,200ലേറെ ജീവനക്കാരെ അധികമായി ചേര്‍ത്തിട്ടുണ്ട്. കൂടാതെ ഫ്‌ളൈ ദുബൈ ആയിരത്തി ഒരുനൂറിലേറെ ജീവനക്കാരെയാണ് പുതുതായി നിയമിക്കുന്നത്. ഇതിനൊപ്പം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലൊക്കെ തന്നെ യു.എ.ഇക്ക് കൂടുതല്‍ തൊഴിലാളികളെ ആവശ്യമുണ്ട്. അത്‌കൊണ്ട് തന്നെ ഭാവിയിലും വലിയ സാധ്യതകളായിരിക്കും രാജ്യം തൊഴിലന്വേഷകര്‍ക്ക് മുന്‍പിലേക്ക് വെക്കുന്നത്.
Content Highlights:Job Oppertunity's in private sector Are Increased in uae
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."