HOME
DETAILS

ദുബായ് സമ്മർ സർപ്രൈസസ്: ഈ വാരാന്ത്യത്തിൽ ഷോപ്പ് ചെയ്യൂ… വമ്പൻ ഓഫറുകൾക്കൊപ്പം ഇനി വാറ്റും ഫ്രീ

  
backup
July 08 2023 | 06:07 AM

dubai-summer-surprises-vat-free-weekend

ദുബായ് സമ്മർ സർപ്രൈസസ്: ഈ വാരാന്ത്യത്തിൽ ഷോപ്പ് ചെയ്യൂ… വമ്പൻ ഓഫറുകൾക്കൊപ്പം ഇനി വാറ്റും ഫ്രീ

ദുബായ്: നിരവധി ഓഫറുകളുടെ ഷോപ്പിംഗ് അനുഭവം ഒരുക്കുന്ന ദുബായ് സമ്മർ സർപ്രൈസസിൽ (DSS) ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യവുമായി വാറ്റ് - ഫ്രീ വാരാന്ത്യം. ഇതിന്റെ ഭാഗമായി ജൂലൈ 9 വരെ നഗരത്തിലുടനീളമുള്ള 100-ലധികം പ്രധാന സ്റ്റോറുകളിൽ വാറ്റ് രഹിത വാരാന്ത്യം ആസ്വദിക്കാം. വെള്ളിയാഴ്ച ആരംഭിച്ച വാറ്റ് രഹിത വാരാന്ത്യം ഞായറാഴ്ച വരെ തുടരും.

ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ സാധാരണഗതിയിൽ മൊത്തം ബില്ലിന്റെ അഞ്ച് ശതമാനം വാറ്റ് ആയി നൽകണം. എന്നാൽ ഈ വാറ്റ് - ഫ്രീ വാരാന്ത്യത്തിൽ നൂറിലേറെ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ വാറ്റ് തുക നൽകേണ്ടതില്ല. ഇതോടെ മൊത്തം ബില്ലിന്റെ 5 ശതമാനം അധികമായി ലാഭിക്കാം. ഡിഎസ്എസിന്റെ ഭാഗമായി നടക്കുന്ന മറ്റെല്ലാ പ്രമോഷനുകൾക്കും പുറമെയാണ് ഈ വാറ്റ് - ഫ്രീ ഓഫർ കൂടി ലഭിക്കുന്നത്.

ആഭരണങ്ങൾ, ആക്സസറികൾ, ഫാഷൻ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ, കുട്ടികളുടെ വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്പോർട്സ് ഐറ്റംസ്, കളിപ്പാട്ടങ്ങൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിങ്ങനെ പ്രധാന വിഭാഗങ്ങൾക്കെല്ലാം തന്നെ വാറ്റ് രഹിത സൗകര്യം ലഭിക്കും.

വാറ്റ് രഹിത വാരാന്ത്യത്തിൽ പങ്കെടുക്കുന്ന ബ്രാൻഡുകളിൽ ഐഗ്നർ, ദി വാച്ച് ഹൗസ്, തൻജിം 1974, ഡെബെൻഹാംസ്, ഓഷ്‌കോഷ് ബിഗോഷ്, ഒസി ഹോം, എൻവോയ് ലണ്ടൻ, ആരോ, അമേരിക്കൻ ഈഗിൾ ഔട്ട്‌ഫിറ്റേഴ്‌സ്, ബ്രൂക്‌സ് ബ്രദേഴ്‌സ്, ലെസ് ബെഞ്ചമിൻസ്, പോർഷെ, ബോസിനി, ജെ ലിൻഡെബർഗ്, ഡെൽസി, ദാറ്റ്, റീപ്ലേ, റെയ്സ്, റിവർ ഐലൻഡ്, സ്പ്രിംഗ്ഫീൽഡ്, കാൽവിൻ ക്ലൈൻ, ലവ് മോഷിനോ, ലുലുലെമോൻ, മാക്സ് & കോ, സോൾ ഡിസ്ട്രിക്റ്റ്, ക്ലാർക്ക്സ്, കിപ്ലിംഗ്, ലാ മാർക്വിസ് ജ്വല്ലറി, ഒതാഖ് ഹോം, റെഡ് കാർപെറ്റ്, ഇന്റീരിയേഴ്സ്, ജഷൻമൽ, ദി വൺ, ഹോം ബോക്സ്, ലക്കി കിഡ്സ്, ഓൾ സെയിന്റ്സ്, ക്ലെയേഴ്സ്, ഇസിൽ, ബാത്ത് & ബോഡി വർക്ക്സ്, ഫേസ് ഷോപ്പ്, വി പെർഫ്യൂം, ലെഗോ, ന്യൂ ബാലൻസ്, കരേ, ഒമേഗ, റിവോളി, അമേരിക്കൻ റാഗ് സി, കാർട്ടേഴ്‌സ്, മോം സ്റ്റോർ, യുഎസ് പോളോ തുടങ്ങി നിരവധി ബ്രാൻഡുകൾ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago