മികച്ച മൈലേജുമായി ടൊയോട്ടയുടെ എം.പി.വി വരുന്നു; എതിരാളികള്‍ക്ക് ഭീഷണി
മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരു മികച്ച മള്‍ട്ടിപര്‍പസ് വെഹിക്കിള്‍ വാഹനവിപണിയിലേക്ക് എത്തുകയാണ്. മാരുതി ഇന്‍വിക്ടോയുടെ മികച്ച വിജയത്തിന് ശേഷം റൂമിയോണിനെയാണ് കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബാഡ്ജ് പതിപ്പാണിത്. ദക്ഷിണാഫ്രിക്കയിലേക്ക് മുന്നേ അവതരിപ്പിക്കപ്പെട്ട ഈ കാര്‍ സെപ്റ്റംബറോടെ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതോടെ വലിയ ആവേശത്തിലാണ് വാഹന പ്രേമികള്‍. മാരുതിയുടെ എര്‍ട്ടിഗയുടെ സമാന മെക്കാനിക്കല്‍ സവിശേഷതയില്‍ പുറത്തിറങ്ങിയ റൂമിയോണിന്, 103 bhp പവറും 138nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്ററിന്റെ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ എന്നീ ഓപ്ഷനുകളിലാണ് ഈ കാര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ വാഹനത്തിന് സി.എന്‍.ജി പതിപ്പും ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
9 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപവരെയായിരിക്കും വാഹനത്തിന്റെ വിവിധ വേരിയന്റുകള്‍ക്ക് വില വരിക.എന്നാല്‍ റൂമിയോണ്‍ കാറിന്റെ ഇന്ത്യന്‍ പതിപ്പ് അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
Content Highlights:toyota rumion mpv could launch in india by september
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."