HOME
DETAILS

അപ്രായോഗികം; ഏക സിവില്‍ കോഡിനെക്കുറിച്ച് കെ.സി.ബി.സി

  
backup
July 08 2023 | 16:07 PM

uniform-civil-code-is-inapplicable-kcbc

കൊച്ചി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി കേരള കത്തോലിക്കാസഭ. കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ഏക സിവില്‍ കോഡിന്റെ സ്വഭാവം എന്തായിരിക്കുമെന്നതില്‍ വ്യക്തയില്ല. അതിനാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുകയെന്നതില്‍ അവ്യക്തതയുണ്ടെന്ന് കെ.സി.ബി.സി. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഏക സിവില്‍ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണ്. വിഷയം പരിഗണനയ്‌ക്കെടുക്കാനുള്ള സമയം ആയിട്ടില്ലെന്ന നിലപാടാണ് സഭയ്‌ക്കെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

പഠനത്തിന് കൂടുതല്‍ സമയം ആവശ്യമുള്ള വിഷയമായതിനാല്‍, അഭിപ്രായം സമര്‍പ്പിക്കാന്‍ പരിമിതമായ സമയം മാത്രം നല്‍കിയിരിക്കുന്ന നടപടി സന്ദേഹമുണ്ടാക്കുന്നു. നിയമം വന്നാല്‍, അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ ചവിട്ടി മെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണെന്നും കെ.സി.ബി.സി. വ്യക്തമാക്കുന്നു.

ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗ്ഗക്കാരുടെ മതപരവും സാംസ്‌കാരികവുമായ ആശങ്കകളെ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചുകൊണ്ടായിരിക്കണം സിവില്‍ കോഡ് നടപ്പാക്കേണ്ടത്. വിവിധ ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും തടസപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യുന്നതാവരുത്. വിവേചനങ്ങളുടേയോ ലിംഗ അനീതിയുടെയോ പേരില്‍ മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ വ്യക്തിനിയമങ്ങളുടെ മറവില്‍ സര്‍ക്കാര്‍ കൈകടത്തരുത്. ന്യൂനപക്ഷ സമുദായങ്ങള്‍ എന്നനിലയില്‍ വിവിധ മതവിഭാഗങ്ങളുടെ ഉള്‍ഭരണ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിയമനിര്‍മ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായിക്കൂടെന്നും കത്തോലിക്കാസഭ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Content Highlights:uniform civil code is inapplicable kcbc


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago