കനത്ത ചൂട്; അമിതഭാരം കയറ്റി വാഹനം ഓടിക്കരുതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം
ദുബൈ: രാജ്യം കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന വേളയില്‍ വാഹനങ്ങളില്‍ അമിതഭാരം കയറ്റരുതെന്ന് മുന്നറിയിപ്പ് നല്‍കി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. റോഡ് ചുട്ട്‌പൊളളുന്ന അവസരത്തില്‍ ചരക്കുകള്‍ക്ക് 60 സെന്റിമീറ്ററിലധികം ഉയരം പാടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഉത്തരവ് ലംഘിച്ച് അമിതഭാരം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും 500 ദിര്‍ഹം വരെ പിഴയീടാക്കുകയും ചെയ്യുമെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മേധാവി ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ ഹാരിസി അഭിപ്രായപ്പെട്ടു.
കൂടാതെ വാഹനത്തിലെ ചരത്തിന്റെ അളവ് ഭദ്രമാക്കി വെക്കേണ്ടത് വാഹന ഉടമയുടെ ഉത്തരവാദിത്വമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രയില്‍ മിതമായ വേഗത പാലിക്കണമെന്നും, സുരക്ഷിതമായ അകലം പാലിക്കണമെന്നും, ടയറുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ കാര്യക്ഷമമാക്കണമെന്നും അദേഹം പറഞ്ഞു.അമിതഭാരം വാഹനത്തില്‍ കയറ്റുന്നതിനെതിരെയുളള ക്യാംപെയ്‌ന്റെ ഭാഗമായി അറബിക്ക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ ട്രാഫിക്ക് സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ ബ്രോഷറുകള്‍ അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മെയിന്റെനെന്‍സ് നടത്താത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും കടുത്ത നിയന്ത്രണമാണുളളത്.
Content Highlights:dont overload vehicles warns uae authority
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."