HOME
DETAILS

യുഎഇ സന്ദർശന വിസ 30 ദിവസത്തേക്ക് കൂടി നീട്ടാം; എത്ര ചിലവ് വരും?

  
backup
July 09 2023 | 04:07 AM

how-much-will-cost-for-uae-visit-visa-extention

യുഎഇ സന്ദർശന വിസ 30 ദിവസത്തേക്ക് കൂടി നീട്ടാം; എത്ര ചിലവ് വരും?

ദുബായ്: യുഎഇ സന്ദർശന വിസ 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള അവസരമൊരുക്കി യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മന്ത്രാലയം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഉള്ള 30, 60, 90 ദിവസത്തെ സന്ദർശന വിസയാണ് 30 ദിവസത്തേക്ക് കൂടി പണമടച്ച് നീട്ടാനാവുക.

750 ദിർഹമാണ് വിസ 30 ദിവസത്തേക്ക് കൂടി നീട്ടാൻ ആവശ്യമായി വരുന്ന വരുന്നത്. ആവശ്യമായ രേഖകൾ സഹിതം ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. UAEICP എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി വിസ നീട്ടുന്നതിന് എളുപ്പത്തിൽ അപേക്ഷിക്കാം.'

അപേക്ഷിക്കുന്ന സമയത്ത് സന്ദർശകൻ രാജ്യത്ത് ഉണ്ടായിരിക്കണം. അപേക്ഷകന്റെ പാസ്‌പോർട്ട് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ളതായിരിക്കണം. യഥാർത്ഥ എൻട്രി പെർമിറ്റും അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്ന നിറമുള്ള വ്യക്തിഗത ഫോട്ടോയും വിസ നീട്ടാനുള്ള ആവശ്യമായ രേഖകളാണ്.

  • ഇഷ്യൂസ് ഫീസ് - 500 ദിർഹം
  • അപേക്ഷാ ഫീസ് - 100 ദിർഹം
  • സ്മാർട്ട് സേവന ഫീസ് - 100 ദിർഹം
  • ഇൻഷുറൻസ്, ഐ.എ ഫീസ് - 50 ദിർഹം

എന്നിങ്ങനെ ആകെ 750 ദിർഹമാണ് വിസ 30 ദിവസത്തേക്ക് കൂടി പുതുക്കാൻ നൽകേണ്ടത്.

രേഖകൾ കൃത്യമല്ലാതെയോ അപൂർണമായോ നൽകിയാൽ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെടും. അപേക്ഷിച്ച് 30 ദിവസത്തിന് ശേഷം ഇലക്ട്രോണിക് ആയി ആണ് അപേക്ഷകൾ നിരസിക്കുക. നിരസിച്ച അപേക്ഷകൾ വീണ്ടും പുതുക്കി നൽകാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ മൂന്ന് തവണ നിരസിച്ചാൽ പിന്നീട് വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

നിരസിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇഷ്യൂ ഫീസും സാമ്പത്തിക ഗ്യാരണ്ടികളും എന്തെങ്കിലും ഉണ്ടെങ്കിൽ റീഫണ്ട് ചെയ്യും. അപേക്ഷാ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് വഴിയോ ചെക്ക് വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പണം തിരിച്ചു ലഭിക്കും. എന്നാൽ പണം തിരിച്ച് ലഭിക്കുന്നതിന് എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ ആറ് മാസം എന്നത് പരമാവധി അഞ്ച് വർഷം വരെ ആയേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago