കുവൈത്ത് ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം
കുവൈത്ത് ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം
കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്ത്. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14ാം സ്ഥാനത്താണ്. ഓരോ ആറ് മാസത്തിലുമാണ് നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടുന്നത്. അവശ്യസാധനങ്ങള്‍, റെസ്റ്റോറന്റുകള്‍, ഗതാഗതം, യൂട്ടിലിറ്റികള്‍ എന്നിവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം സൂചികയില്‍ വാടക പോലുള്ള താമസ ചെലവുകള്‍ ഉള്‍പ്പെടുന്നില്ല. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തുന്നത്.
ഏറ്റവും ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തി. അൽ ഖോബാർ, അബുദാബി, ദോഹ, മനാമ, ബെയ്റൂത്ത്, റിയാദ്, റമല്ല, ജിദ്ദ, മസ്കറ്റ്, ഷാർജ, ദമാം, അമ്മാൻ, കുവൈത്ത് എന്നിവയാണ് പിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ ക്രൗഡിങ് ഇൻഡക്സിൽ അമ്മാൻ, ബെയ്റൂട്ട്, ദുബൈ എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് കുവൈത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനത്തും എത്തി.
2023ന്റെ ആദ്യ പകുതിയിലെ ജീവിത നിലവാര സൂചികയിൽ, ഗൾഫിൽ കുവൈത്ത് അവസാനവും അറബ് ലോകത്ത് ഏഴാം സ്ഥാനവും നേടിയപ്പോൾ, മസ്കറ്റ് ഒന്നാമതും അബുദാബി, ദുബായ്, ദോഹ, ജിദ്ദ, റിയാദ് എന്നിവയ്ക്ക് തൊട്ടുപിന്നിൽ.
2023 ലെ ആദ്യ ആറ് മാസങ്ങളിൽ തിരക്ക് സൂചികയിൽ അമ്മാൻ, ബെയ്റൂട്ട്, ദുബായ് എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനവുമാണ് കുവൈത്ത് നേടിയത്.
kuwait-is-cheapest-gulf-country-in-the-cost-of-living
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."