കാത്തിരിപ്പിന് വിരാമം; ഹ്യുണ്ടായിയുടെ പോരാളി വിപണിയിലേക്ക്
ഏറെ ആരാധകരുളള വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ്. ഹ്യുണ്ടായിയുടെ വാഹന പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന കുഞ്ഞന്‍ എസ്.യു.വിയായ ഹ്യുണ്ടായ് എക്‌സ്റ്റര്‍ ജൂലൈ 10ന് ലോഞ്ച് ചെയ്യുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുളള കമ്പനി, 11,000 രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ബുക്കിങ് ചാര്‍ജായി ഈടാക്കുന്നത്. മികവാര്‍ന്ന ഇന്റീരിയല്‍, എക്‌സ്റ്റീരിയര്‍ ഡിസൈനുകള്‍, ഫീച്ചറുകള്‍ എന്നിവ പുലര്‍ത്തുന്ന വാഹനം, ടാറ്റ പഞ്ച്, മാരുതി ഫ്രോങ്ക്‌സ്, റെനോ കിഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ഹ്യുണ്ടായ് എക്സ്റ്റര്‍ എസ്‌യുവി മത്സരിക്കുന്നത്.അഞ്ച് വ്യത്യസ്ഥ വേരിയന്റുകളിലാണ് എക്‌സ്റ്റര്‍ എന്ന ചെറു എസ്.യു.വി വിപണിയിലേക്കെത്തുന്നത്.
ഈ വേരിയന്റുകള്‍ മൊത്തം 15 ഓപ്ഷനുകളിലായിരിക്കും വരുന്നത്. ആളുകള്‍ക്ക് ആവശ്യമുള്ള രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് ആറ് മോണോടോണുകളും മൂന്ന് ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്. അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക് എന്നീ നിറങ്ങള്‍ മുതല്‍ വൈബ്രന്റ് കോസ്മിക് ബ്ലൂ, ഫിയറി റെഡ് വരെയുള്ള നിറങ്ങളില്‍ ഇത് ലഭ്യമാകും. എച്ച് ആകൃതിയിലുള്ള സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്ലുകളും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും അടങ്ങുന്ന വലിയ പാരാമെട്രിക് ഗ്രില്ലാണ് വാഹനത്തില്‍ നല്‍കിയിട്ടുളളത്.ബ്രിഡ്ജ്‌ടൈപ്പ് റൂഫ് റെയിലുകളും പിന്നില്‍ ഡീഫോഗറും വൈപ്പറും വാഷറും എക്സ്റ്ററില്‍ ഉണ്ട്. ബ്ലാക്ക്ഔട്ട് എ, ബി പില്ലറുകളും സ്‌ക്വയര്‍ഓഫ് വീല്‍ ആര്‍ച്ചുകളും, ഡയമണ്ട് കട്ട് അലോയ് വീലുകളും എക്‌സ്റ്റര്‍ മൈക്രോഎസ്‌യുവിക്ക് പരുക്കനും സ്‌പോര്‍ട്ടിവുമായ ലുക്ക് നല്‍കുന്നു.
യാത്ര ചെയ്യുന്നവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതില്‍ മടി കാണിക്കാത്ത എക്സ്റ്ററില്‍ മുതിര്‍ന്ന അഞ്ച് ആളുകള്‍ക്ക് വരെ സുഖകരമായി സഞ്ചരിക്കാനുളള സൗകര്യമുണ്ട്. കൂടാതെ യൂസര്‍ ഫ്രണ്ട്‌ലി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം എക്സ്റ്ററിന്റെ സവിശേഷതകളാണ്.രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പ്രസ്തുത വാഹനം പുറത്തിറങ്ങുന്നത്. ഇ20 ഫ്യൂവലില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. രണ്ടാമത്തെ ഓപ്ഷന്‍ 1.2 ലിറ്റര്‍ ബൈഫ്യുവല്‍ കപ്പ പെട്രോള്‍ എഞ്ചിനാണ്, ഇത് സിഎന്‍ജിയും സപ്പോര്‍ട്ട് ചെയ്യുന്നു.
83 എച്ച്പി പവറും 113.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എഞ്ചിനാണിത്. 5 സ്പീഡ് മാനുവല്‍, 5സ്പീഡ് എഎംടി ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്.
Content Highlights:hyundai exter suv launch in july 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."