ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു; ഹിമാചലില്‍ ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും, മലയാളികളും കുടുങ്ങിക്കിടക്കുന്നു
ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു; ഹിമാചലില്‍ ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും, മലയാളികളും കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്തമഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളും ജീവഹാനിയും. ഹിമാചല്‍ പ്രദേശില്‍ മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഞായറാഴ്ച്ച അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും വന്‍നാശനഷ്ടങ്ങളുണ്ടാക്കി. മിന്നല്‍ പ്രളയത്തില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്. ജൂലൈ 9 ന് കിന്നൗര്‍, ലാഹൗള്‍, സ്പിതി എന്നീ ആദിവാസി ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളില്‍ പത്തിലും അതിതീവ്രമായ മഴ (204 മില്ലിമീറ്ററില്‍ കൂടുതല്‍) ഉണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
മണാലിയില്‍ കടകള്‍ ഒലിച്ചുപോയി, കുളുവിലെ നുള്ള, കിന്നൗര്‍, ചമ്പ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി, കൃഷിഭൂമി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഷിംല ജില്ലയില്‍ നിരവധി റോഡുകള്‍ അടച്ചു.
Visuals of a flash flood hitting Thunag area of Himachal Pradesh's Mandi district.
— Press Trust of India (@PTI_News) July 10, 2023
Amid incessant rainfall lashing the hill state, Solan received 135 mm of rain on Sunday, breaking a 50-year-old record of 105 mm of rain in a day in 1971, while Una received the highest rainfall… pic.twitter.com/Tl1iM6poVc
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുളുമണാലി റോഡ് പലയിടത്തും തടസ്സപ്പെട്ടതായി കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു. രാംഷേലയ്ക്ക് സമീപം ബിയാസ് നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ കുളു മുതല്‍ മണാലി വരെയും മണാലി മുതല്‍ അടല്‍ ടണല്‍ വരെയും ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. വിനോദസഞ്ചാരികളോടും താമസക്കാരോടും പുറത്തിറങ്ങരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിലും മരങ്ങള്‍ വീണും പലയിടത്തും റെയില്‍വേ ട്രാക്ക് തടസ്സപ്പെട്ടതിനാല്‍ യുനെസ്‌കോ പൈതൃകമായ ഷിംലയ്ക്കും കല്‍ക്ക ട്രാക്കിനുമിടയിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.
#WATCH | Himachal Pradesh: Mandi's Panchvaktra temple has been submerged in water due to a spate in the Beas River. pic.twitter.com/T5ly7WHtOO
— ANI (@ANI) July 9, 2023
അതേസമയം, ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 27 മലയാളികളും സുരക്ഷിതരാണെന്നാണ് വിവരം. കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണ് ഹിമാചലില്‍ കുടുങ്ങി കിടക്കുന്നത്. ഡല്‍ഹി കേരള ഹൗസ് അധികൃതരുമായി വിദ്യാര്‍ത്ഥികള്‍ സംസാരിച്ചെന്നും ഹിമാചലില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിവരമുണ്ട്.
Cars washed away in Himachal Floods pic.twitter.com/Tbo8GYTyfA
— Udai Goswami (@udaigoswami) July 9, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."