HOME
DETAILS

ഈച്ചയെ അകറ്റാം ഈസിയായി

  
backup
July 10 2023 | 09:07 AM

how-to-get-rid-of-flies-house

ഈച്ചയെ അകറ്റാം ഈസിയായി

മഴക്കാലമായി. പോരാത്തതിന് ചക്കയും മാങ്ങയുമൊന്നും തീര്‍ന്നിട്ടുമില്ല. ആകെ കൂടി ഒരു ചീഞ്ഞ അവസ്ഥ. ഈ സമയത്ത് കൃത്യമായി എത്തുന്ന വിദ്വാനാണ് ഈച്ച. വീടുകളിലെ ഈച്ചശല്യം കുറയ്ക്കാന്‍ ആവുന്നതൊക്കെ ചെയ്യുന്നവരാണ് നമ്മള്‍ വിപണിയില്‍ കാണുന്ന പലതും വാങ്ങി പരീക്ഷിച്ചാലും താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്നല്ലാതെ ഈച്ചയുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ കഴിയില്ല. വീടിനുള്ളിലുള്ളവര്‍ തന്നെ ചില കാര്യങ്ങള്‍ ചിട്ടയോടെ പാലിച്ചാല്‍ ഈച്ചകളെ പമ്പ കടത്താവുന്നതാണ്. ഈച്ചശല്യം ഇല്ലാതാക്കാന്‍ ചെയ്യേണ്ട ചില പൊടിക്കൈകളാണ് താഴെ പറയുന്നത്.

വീട് വൃത്തിയായി സൂക്ഷിക്കുക
ഈച്ചകളെ തുരത്താന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടുന്ന കാര്യം വീട് വൃത്തിയായി പരിപാലിക്കുക എന്നതാണ്. അടുക്കളയുടെയും ബാത്‌റൂമിന്റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, കാരണം ഈയിടങ്ങളിലാണ് ഈച്ചകള്‍ പെട്ടെന്നു കടക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നയിടങ്ങളെല്ലാം പൂര്‍ണമായും അടച്ചുറപ്പുള്ളതാക്കിയിരിക്കണം. കഴിവതും വേഗത്തില്‍ മാലിന്യം സംസ്‌കരിക്കാനും ശ്രദ്ധിക്കുക. വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെയടക്കം പാത്രങ്ങളില്‍ അവശിഷ്ടങ്ങള്‍ ഏറെനേരം കിടക്കാതിരിക്കാനും ശ്രദ്ധിക്കുക.

യൂക്കാലിപ്റ്റസ് തൈലം
യൂക്കാലിപ്റ്റസ് തൈലവും ഈച്ചയെ തുരത്താന്‍ ബെസ്റ്റാണ്. ഇതിന്റെ രൂക്ഷഗന്ധം ഈച്ചകളെ തുരത്താന്‍ കഴിവുള്ളതാണ്. യൂക്കാലിപ്റ്റസ് തൈലം ഉപയോഗിച്ച് ഈച്ച അധികമായി കടന്നെത്തുന്ന പ്രതലങ്ങളില്‍ തുടച്ചാല്‍ ഇവയെ കുറയ്ക്കാന്‍ കഴിയും.

തുളസിയില
മിക്ക വീടുകളിലും കണ്ടുവരുന്ന തുളസി ഒരു മികച്ച ഔഷധം കൂടിയാണ്. നമുക്കു വളരെ സുഗന്ധം തോന്നുന്നവയാണെങ്കിലും ഈച്ചകള്‍ക്കും മറ്റും ഇതിന്റെ ഗന്ധം അത്ര പിടിക്കില്ല. വീടിനകത്തോ പുറത്തോ തുളസിയുടെ സാന്നിധ്യം ഉണ്ടായാല്‍ ഈച്ചയുടെ വരവു കുറയും.

വെളിച്ചം കുറയ്ക്കുക
വെളിച്ചത്തോട് ആകര്‍ഷിക്കപ്പെടുന്നവയാണ് ഈച്ചകളെല്ലാം. എന്നാല്‍ അല്‍പം ഇരുണ്ട ഭാഗത്തേക്ക് ഇവയധികം കടന്നുവരില്ല. പറ്റാവുന്ന അവസരങ്ങളിലെല്ലാം മുറിയില്‍ ഇരുണ്ട വെളിച്ചം മതിയെന്നു വെക്കുക, ഈച്ചകളുടെ വരവ് ഒരു പരിധിവരെ കുറയ്ക്കാനാകും

വിനാഗിരിയും കറുവപ്പട്ടയും…
കറുവാപ്പട്ടയുടെയും ഗ്രാമ്പുവിന്റെയും ഗന്ധവും ഈച്ചകളെ തുരത്താന്‍ നല്ലതാണ്.വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്.

ഷാംപൂവും ബേക്കിങ് സോഡയും…
1/2 കപ്പ് വെജിറ്റബിള്‍ ഓയില്‍, 1/2 കപ്പ് ഷാംപൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേക്കിങ് സോഡ എന്നിവ നന്നായി മിക്‌സ് ചെയ്ത് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ ഈച്ചശല്യം അകറ്റാം.

ഡെറ്റോള്‍ തളിക്കാം…
അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഈച്ചയെ ആകര്‍ഷിക്കുന്നത്. വേസ്റ്റിനു മുകളിലായി ഡറ്റോള്‍ തളിക്കുന്നത് ഈച്ചയെ അകറ്റാന്‍ സഹായിക്കും.

കര്‍പ്പൂരം…
ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോഴുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago