HOME
DETAILS

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ?..എങ്കില്‍ തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  
backup
July 10 2023 | 12:07 PM

credit-card-users-tips-to-avoid-credit-card-fraud-latest

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ?

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിനരയായ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് സിഐഡി ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഗുജറാത്തിലുള്ള 14,000 ല്‍ അധികം ആളുകള്‍, ഓണ്‍ലൈന്‍ കാര്‍ഡ് തട്ടിപ്പുകളുടെ ഇരകളായതായി വ്യക്തമാക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തടയാനുള്ള മാര്‍ഗങ്ങള്‍

  • സീറോ ലയബിലിറ്റി പ്രൊട്ടക്ഷന്‍ കാര്‍ഡുകള്‍ തെരഞ്ഞെടുക്കുക. ഇവയിലൂടെയുള്ള അണ്‍ ഓതറൈസ്ഡ് വിനിമയങ്ങള്‍ക്ക് കാര്‍ഡ് ഉടമ നിയമപരമായി ഉത്തരവാദിയായിരിക്കില്ല. പ്രധാന ക്രെഡിറ്റ് കാര്‍ഡുകളിലെല്ലാം ഈ സേവനം ലഭ്യമാണ്. ചില കാര്‍ഡുകള്‍ സീറോ ലയബിലിറ്റി പ്രൊട്ടക്ഷന് ചെറിയ ഫീസ് ഈടാക്കാറുണ്ട്. ഇത് നല്‍കേണ്ടി വന്നാല്‍പ്പോലും, അനുമതിയില്ലാതെ നടത്തപ്പെടുന്ന വിനിമയങ്ങളുടെ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കുന്നു എന്നത് നേട്ടമാണ്.
  • അക്കൗണ്ടുകള്‍ സ്ഥിരമായി പരിശോധിക്കുക: വിനിമയങ്ങളുടെ ചരിത്രം പരിശോധിക്കുകയും, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ ഇടയ്ക്കിടെ റിവ്യൂ നടത്തുകയും വേണം. ഏതെങ്കിലും വിധത്തില്‍ സംശയാസ്പദമായ വിനിമയങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ കമ്പനിയെ വിവരമറിയിക്കേണ്ടതാണ്.
  • ട്രാന്‍സാക്ഷന്‍ നോട്ടിഫിക്കേഷന്‍ ഉപയോഗിക്കുക: ബാങ്ക്, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യുവര്‍ നല്‍കുന്ന ട്രാന്‍സാക്ഷന്‍ അലര്‍ട്ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും. ചില പ്രത്യേക പരിധി കഴിഞ്ഞുള്ള വിനിമയങ്ങള്‍, ഇന്റര്‍നാഷണല്‍ പര്‍ച്ചേസ്, ബാലന്‍സ് ട്രാന്‍സ്ഫര്‍ റിക്വസ്റ്ര് തുടങ്ങി വിവിധ തരം സേവനങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ സജ്ജീകരിക്കാവുന്നതാണ്.
  • ഓണ്‍ലൈന്‍, ഓഫ് ലൈന്‍ വിനിമയങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷയ്ക്ക് ആദ്യ പരിഗണന നല്‍കുക. ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ URL ആരംഭിക്കുന്നത് 'https' എന്നാണെന്ന് ഉറപ്പാക്കുക. പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കുക. സ്റ്റോറുകളില്‍ പെയ്‌മെന്റ് നടത്തുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ രഹസ്യമായി നല്‍കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago