വിദ്യാര്‍ഥികള്‍ നേരിട്ടെത്തി പരാതി നല്കി; പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍
വിദ്യാര്‍ഥികള്‍ നേരിട്ടെത്തി പരാതി നല്കി; പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍
മേപ്പാടി: പോക്സോ കേസില്‍ കായിക അധ്യാപകന് അറസ്റ്റില്‍. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കായിക അധ്യാപകനായ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി.എം ജോണി(50)യെയാണ് മേപ്പാടി പൊലിസ് അറസ്റ്റ് ചെയ്തത്.
അഞ്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടതിന് പിന്നാലെയാണ് അഞ്ച് വിദ്യാര്‍ഥികള്‍ മേപ്പാടി പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി അധ്യാപകനെതിരെ പരാതി നല്‍കിയത്.തുടര്‍ന്ന് പൊലിസ് കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മറ്റു കുട്ടികള്‍ക്ക് ഈ അധ്യാപകന്റെ പ്രവൃത്തികള്‍ക്കെതിരെ പരാതിയുണ്ടോ എന്നറിയാന്‍ സ്കൂളില്‍ കൗണ്‍സിലിങ് നടത്തും. നേരത്തെ കോഴിക്കോട് കസബ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ജോണി പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."