ഡല്‍ഹിയില്‍ പ്രളയം; ചെങ്കോട്ട അടച്ചു
ഡല്‍ഹി: ഡല്‍ഹിയെ ദുരിതത്തിലാഴ്ത്തി പ്രളയം. യമുനാ നദിയിലെ ജലനിരക്ക് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മേഖലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനെ തുടര്‍ന്ന് ചെങ്കോട്ട അടയ്ക്കുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചു.
മെട്രോ, റോഡ് ഉള്‍പ്പെടെയുളള ഗതാഗത മാര്‍ഗങ്ങളെയെല്ലാം വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേരെ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും ടെന്റുകളില്‍ റോഡരികിലാണ് താമസിക്കുന്നത്. സ്‌കൂളുകള്‍ കോളേജുകള്‍ മുതലായവ അടച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരിലും അവശ്യ സര്‍വ്വീസുകള്‍ ഒഴികെയുളളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Delhi | Red Fort will remain closed for the public and general from 2nd half of 13th July to 14th July in view of heavy monsoon and rainfall. pic.twitter.com/zyfxoXV78G
— ANI (@ANI) July 13, 2023
കൂടാതെ പ്രളയത്തെ തുടര്‍ന്ന് മൂന്നോളം ജലശുദ്ധീകരണ ശാലകള്‍ സര്‍ക്കാര്‍ അടച്ചതിനാല്‍ തലസ്ഥാന നഗരിയില്‍ വലിയ തോതില്‍ ശുദ്ധജല ക്ഷാമവും നേരിടുന്നുണ്ട്.
Content Highlights:red fort closed in flood
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."