യമുനയില്‍ ജലനിരപ്പ് കുറയുന്നു; ഡല്‍ഹി ഇപ്പോഴും വെള്ളത്തില്‍, സുപ്രിം കോടതി പരിസരത്തു വരെ വെള്ളക്കെട്ട്
യമുനയില്‍ ജലനിരപ്പ് കുറയുന്നു; ഡല്‍ഹി ഇപ്പോഴും വെള്ളത്തില്‍, സുപ്രിം കോടതി പരിസരത്തു വരെ വെള്ളക്കെട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍യമുന നദിയിലെ ജലനിരപ്പ് കുറച്ചായി കുറഞ്ഞു തുടങ്ങി.അതേസമയം ഡല്‍ഹി നഗരത്തില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകള്‍ പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഇവിടങ്ങളില്‍ ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു.
വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഡല്‍ഹി. സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്!വന്‍ ദാസ് റോഡിന്റെയും ചില ഭാഗങ്ങളില്‍ വെള്ളം കയറി. ഇന്ന് മുതല്‍ യമുനയിലെ ജലനിരപ്പ് ഇനിയും കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് ഇന്ന് മുതല്‍ നിയന്ത്രണങ്ങളുണ്ട്. എന്‍ ഡിആര്‍ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
ജനം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറെ ഫോണില്‍ വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം സംസാരിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മോദി അറിയിച്ചു.
കരകവിഞ്ഞൊഴുകി യമുന, 40 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്; വെള്ളത്തില്‍ മുങ്ങി ഡല്‍ഹി.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം അപരിചതമായ സാഹചര്യം നേരിടുന്നത്. പെയ്തിറങ്ങിയ പേമാരി ദില്ലിയേയും ആറ് സംസ്ഥാനങ്ങളെയും വെള്ളത്തില്‍ മുക്കി. വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഇടിമിന്നലിലും 150 പേര്‍ മരിച്ചു. ആറായിരം കോടി രൂപയുടെ നാശനഷ്ടം ഹിമാചല്‍ പ്രദേശില്‍ മാത്രം കണക്കാക്കുന്നു. ഗംഗ, അളകനന്ദ തുടങ്ങിയ നദികളിലെ വെള്ളപ്പൊക്കം ഉത്തരാഖണ്ഡില്‍ വലിയ വെല്ലുവിളിയാണ്. ഉത്തരാഖണ്ഡിലും ദില്ലിയിലും വെള്ളപ്പൊക്കം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള മേഖലകള്‍ക്ക് ഭീഷണിയാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഹരിയാന ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താഴ്ചന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയ ബാധിതരുടെ പുനരധിവാസവും പലയിടങ്ങളിലും പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."