ഇസ്ലാമിക പുതുവത്സരം; ഷാർജയിൽ നാല് ദിവസത്തെ അവധി
ഇസ്ലാമിക പുതുവത്സരം; ഷാർജയിൽ നാല് ദിവസത്തെ അവധി
ഷാർജ: ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഷാർജ. ജൂലൈ 20 മുതൽ 23 വരെയാണ് അവധി. 20 നാണ് പുതുവത്സരത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്. ഇത് വ്യാഴാഴ്ചയാണ്. ഇതിന് ശേഷമുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയാണ്. അതിനാൽ ജീവനക്കാർക്ക് നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും.
2022 ജനുവരി മുതൽ മൂന്ന് ദിവസമാണ് ഷാർജയിൽ പൊതുമേഖലാ ജീവനക്കാർക്ക് വാരാന്ത്യ അവധി. എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ജീവനക്കാർക്ക് അവധിയായിരിക്കും. ഈ അവധികൾക്കൊപ്പമാണ് മുഹറം ഒന്നിലെ അവധി വ്യാഴാഴ്ച ലഭിക്കുന്നത്. സ്വാകാര്യ മേഖലയുടെ അവധി വൈകാതെ പ്രഖ്യാപിക്കും.
ഇസ്ലാമിക കലണ്ടർ (ഹിജ്റ കലണ്ടർ) പ്രകാരം മുഹറം ആണ് ആദ്യമാസം. മുഹറം ഒന്നിനാണ് പുതുവത്സരം ആഘോഷിക്കുക. അവധിക്ക് ശേഷം 24 ന് പ്രവൃത്തി ദിവസം പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."