സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റ്‌സില്‍
സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റ്‌സില്‍
കേരള ബ്ലാസ്റ്റേഴ്‌സിലെ ഐക്കണ്‍ താരങ്ങളില്‍ ഒരാളും മലയാളിയുമായ സഹല്‍ അബ്ദുല്‍ സമദ് ടീം വിട്ടു. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സഹല്‍ ഇനി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റ്‌സില്‍ കളിക്കും.
The Club has reached an agreement for the transfer of Sahal Abdul Samad in exchange for a player and an undisclosed transfer fee.
— Kerala Blasters FC (@KeralaBlasters) July 14, 2023
It’s with a heavy heart that the Club bids adieu to Sahal, and we wish him the best in his journey ahead.#KBFC #KeralaBlasters pic.twitter.com/8iYot2fFcQ
2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ തുടങ്ങിയ സഹല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 90 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
'ഒരായിരം നന്ദി' എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. സഹലിന് ഭാവിയില്‍ എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചു. സഹലിന് പകരം മോഹന്‍ ബഗാനില്‍ നിന്ന് പ്രതിരോധതാരം പ്രീതം കോട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തി. 1.5 കോടി രൂപയ്ക്കാണ് കോട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.
ഒരായിരം നന്ദി @sahal_samad! ?#KBFC #KeralaBlasters pic.twitter.com/eJdX6RmxnM
— Kerala Blasters FC (@KeralaBlasters) July 14, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."