യുഎഇയിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റ് ശക്തമാകും, ചിലയിടങ്ങളിൽ ഉച്ചയോടെ മഴക്ക് സാധ്യത
യുഎഇയിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റ് ശക്തമാകും, ചിലയിടങ്ങളിൽ ഉച്ചയോടെ മഴക്ക് സാധ്യത
അബുദാബി: യുഎഇയിൽ ഇന്ന് ചൂട് കാലാവസ്ഥ തുടരും. 50 ഡിഗ്രിക്ക് അടുത്ത് ചൂട് എത്തുമെന്നാണ് കണക്കാക്കുന്നത്. അതേസമയം രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഇന്ന് വേനൽമഴക്കും സാധ്യതയുണ്ട്. ബാക്കി ഇടങ്ങളിൽ കടുത്ത ചൂട് തുടരും.
കിഴക്കൻ തീരത്ത് പുലർച്ചയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഉച്ചയോടെ ചെറിയ തോതിൽ മഴ ലഭിച്ചേക്കാം.
ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്കൻ വരെയുള്ള കാറ്റ് നേരിയതോതിൽ നിന്ന് ഉയരാൻ സാധ്യതയുണ്ട്. ഇത് പകൽ സമയത്ത് പൊടിക്കാറ്റ് വീശാൻ കാരണമാകും.
ഇന്ന്, റസീനിലും ഗസ്യുറയിലും താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തും. അബുദാബിയിൽ 47 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 46 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 36 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."