തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ലംഘിച്ചു; 250 സ്ഥാപനങ്ങൾക്കെതിരെ കേസ്
തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ലംഘിച്ചു; 250 സ്ഥാപനങ്ങൾക്കെതിരെ കേസ്
മസ്‌കത്ത്: വേനൽക്കാലത്ത് ഏർപ്പെടുത്തിയ നിർബന്ധിത ഉച്ചവിശ്രമം നിയമം ലംഘിച്ചവർക്കെതിരെ നടപടി കർശനമാക്കി യുഎഇ ഭരണകൂടം. ഉച്ചവിശ്രമം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെ 250 കേസുകൾ രജിസ്റ്റർ ചെയ്‌തു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽമന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ പിടികൂടിയത്.
ചൂട് വർധിച്ചതോടെ ജൂൺ ഒന്ന് മുതലാണ് രാജ്യത്ത് ഉച്ചസമയത്ത് വിശ്രമം അനുവദിച്ചുള്ള നിയമം പ്രാബല്യത്തിൽവന്നത്. ഒമാൻ തൊഴിൽനിയമം ആർട്ടിക്കിൾ 16 അനുസരിച്ചാണ് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. ഇത് ലംഘിക്കുന്നവർക്കെതിരെ 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. നിയമലംഘനത്തിന്റെ കാഠിന്യം അനുസരിച്ച് ചിലപ്പോൾ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.
തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമം നൽകേണ്ടത്. ഇത് ലംഘിച്ചതിനാണ് 250 സ്ഥാപനങ്ങൾക്കതിരെ കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."