സംസ്ഥാനത്ത് ഇന്ന് 5 പനി മരണം; 103 ഡെങ്കി കേസുകള്‍
തിരുവനന്തപുരം: പനിച്ച് വിറച്ച് സംസ്ഥാനം. ഇന്ന് അഞ്ച് പനി മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു മരണം എലിപ്പനി മൂലവും ഒരെണ്ണം ഡെങ്കിപ്പനിമൂലവും മറ്റൊന്ന് എച്ച്.1 എന്‍.1 മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.ഒരാള്‍ മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പേ വിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഇന്നലെ കളമശ്ശേരിയില്‍ മരിച്ച 27 വയസുള്ള യുവാവിന്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ച് എന്ന് സംശയം.
കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്! എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികള്‍ക്ക് പുറമേ പൂച്ച പട്ടി എന്നിവയില്‍ നിന്നും ബാക്ടീരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.
Content Highlights:5 people are died in kerala for fever
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."