സുഹൃത്താണെന്ന് കരുതി വീഡിയോ കോള്‍ എടുക്കാന്‍ നിക്കല്ലേ, സൈബര്‍ തട്ടിപ്പിന്റെ പുതിയ എ.ഐ രീതികളെ കരുതിയിരിക്കാം
സുഹൃത്താണെന്ന് കരുതി വീഡിയോ കോള്‍ എടുക്കാന്‍ നിക്കല്ലേ, സൈബര്‍ തട്ടിപ്പിന്റെ പുതിയ എ.ഐ രീതികളെ കരുതിയിരിക്കാം
കഴിഞ്ഞ ദിവസം കോഴിക്കോട് പാലാഴി സ്വദേശിക്ക് ഒരു വാട്‌സ് ആപ്പ് വീഡിയോ കോള്‍ വന്നു. എടുത്ത് നോക്കിയപ്പോള്‍ ആന്ധ്രയിലുള്ള തന്റെ പഴയൊരു സുഹൃത്താണ്. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം വളരെ അത്യാവശ്യമാണെന്ന് പറഞ്ഞ് കുറച്ച് പണം ആവശ്യപ്പെട്ടു. പഴയ സുഹൃത്തല്ലേ സഹായിക്കാമെന്ന് വെച്ച് കോഴിക്കോട് സ്വദേശി വിളിച്ചയാള്‍ക്ക് ഗൂഗിള്‍ പേ വഴി പണം കൈമാറി.
കുറച്ച് കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ട് കോള്‍ വന്നു. സംശയം തോന്നി തന്റെ കയ്യിലുണ്ടായിരുന്ന ആന്ധ്രാ സ്വദേശിയുടെ പഴയ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് കോഴിക്കോട് സ്വദേശിക്ക് ചതി മനസിലായത്. അങ്ങനെയൊരു കോളിനെപ്പറ്റി ആന്ധ്രയിലെ സുഹൃത്ത് അറിഞ്ഞിട്ട് പോലുമില്ല. പിന്നീട് പൊലിസില്‍ പരാതിപ്പെട്ടപ്പോഴാണ് പരാതിക്കാരന്റെ കിളിപാറിയത്. ഇന്ന് വരെ കേട്ട് കേള്‍വിയില്ലാത്ത തരം പുതിയ തട്ടിപ്പാണ് നടന്നതെന്ന് സൈബര്‍ പൊലിസ് കണ്ടെത്തി.
പറഞ്ഞ് വന്നത് നിര്‍മിത ബുദ്ധിയിലൂടെ സുഹൃത്തിന്റെ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട ഹൈടെക് തട്ടിപ്പ് സംഘത്തിന്റെ വലയില്‍പ്പെട്ട വ്യക്തിയുടെ കഥയാണ്. കോഴിക്കോട് കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നും വിരമിച്ചയാളാണ് പാലാഴി സ്വദേശി. വീഡിയോ കോള്‍ തട്ടിപ്പില്‍ വീണ ഇയാള്‍ സുഹൃത്തിന്റെ ഭാര്യയുടേതെന്ന് പറഞ്ഞ അക്കൗണ്ടിലേക്ക് 40,000 രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തത്.
സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ രീതിയില്‍ രാജ്യത്ത് നടക്കുന്ന ആദ്യത്തെ തട്ടിപ്പാണിതെന്നാണ് സൈബര്‍ പൊലിസ് നല്‍കുന്ന സൂചന. ഡീപ് ഫെയ്ക് ടെക്‌നോളജി ഉപയോഗിച്ചാകാം തട്ടിപ്പ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും നിര്‍ദേശമുണ്ട്.
പരിചയമില്ലാത്ത നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ സംശയിക്കണമെന്നാണ് പൊലിസ് പറയുന്നത്. എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത തോന്നിയാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഒരാളുടെ തനി പകര്‍പ്പ് വീഡിയോകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ശബ്ദം പകര്‍ത്തുന്ന മൊബൈല്‍ ആപ്പുകള്‍ നേരത്തെ തന്നെ നിലവിലുണ്ട്. വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ വ്യക്തി വിവരങ്ങളും ശേഖരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."