പൂച്ചകുട്ടികള്‍ എന്ന് കരുതി കര്‍ഷകന്‍ പുലിക്കുട്ടികളെ കൊണ്ട് വന്നു; കാട്ടില്‍ തിരിച്ചെത്തിച്ച് വനം വകുപ്പ്
ഹരിയാന: പൂച്ചകുട്ടുകള്‍ എന്ന് കരുതി കാട്ടില്‍ നിന്നും പുലിക്കുട്ടികളെ വീട്ടിലേക്ക് കൊണ്ട് വന്ന ഹരിയാനയിലെ കര്‍ഷകനായ മുഹമ്മദ് സാജിദിന് പറ്റിയ അമളി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ അടുത്തുള്ള വനത്തില്‍ പോയപ്പോള്‍ സാമാന്യം വലിയ രണ്ട് വലിയ 'പൂച്ചക്കുട്ടികളെ' കാണുന്നത്.
അവയുമായി ഇവര്‍ തങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ തിരികെ എത്തി. മുഹമ്മദ് സാജിദും (20) സംഘവുമാണ് കാട്ടില്‍ നിന്നും കന്നുകാലികളുമായി തിരിച്ച് വീട്ടിലേക്കെത്തെയിപ്പോള്‍ പുലിക്കുട്ടികളെ പൂച്ചകുട്ടികള്‍ എന്ന് തെറ്റിദ്ധരിച്ച് വീട്ടിലേക്ക് കൊണ്ട് വന്നത്. പിന്നീട് നാട്ടുകാര്‍ പറഞ്ഞാണ് ഇവര്‍ക്ക് തങ്ങളുടെ അമളി മനസ്സിലായത്. ഇതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
'വൈകിട്ട് 5 മണിയോടെ, ഞാനും കുടുംബവും കന്നുകാലികളുമായി മടങ്ങുമ്പോള്‍ പൂച്ചക്കുട്ടികളുടെ കരച്ചില്‍ കേട്ട് പരിശോധിക്കാന്‍ പോയി. അമ്മയെ തിരയുന്ന രണ്ട് 'പൂച്ചക്കുട്ടികളെ' ഞങ്ങള്‍ അവിടെ കണ്ടു. കൂട്ടത്തില്‍ മറ്റ്? പൂച്ചകളൊന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവരെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെത്തി ഞങ്ങള്‍ അവര്‍ക്ക് ആട്ടിന്‍പാല്‍ കൊടുത്തു. അവര്‍ ഞങ്ങളോടൊപ്പം കളിക്കാന്‍ തുടങ്ങി.
അവയില്‍ അസ്വാഭാവികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു. അവ ശരാശരി പൂച്ചക്കുട്ടിയേക്കാള്‍ വലുതായിരുന്നു. അതിനാല്‍ ഞാന്‍ ചില ഗ്രാമീണരെ വീട്ടിലേക്ക് വിളിച്ചു. അവരാണിത്? പുലിക്കുട്ടികളാണെന്ന് സ്ഥിരീകരിച്ചത്'സാജിദ് പറഞ്ഞു.
പിന്നീട് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിക്കുട്ടികളെ, കാട്ടില്‍ കൊണ്ടു വിടുകയും പിന്നീട് കുഞ്ഞുങ്ങള്‍ അമ്മപ്പുലിക്കൊപ്പം ചേരുകയും ചെയ്തു.
Content Highlights:family brings leopard cubs in their home mistakingly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."