HOME
DETAILS
MAL
റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു
backup
July 16 2023 | 15:07 PM
റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു
റിയാദ്: റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ (28) ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: അബ്ദുല്ല. മാതാവ്: ബീന മിസ്രിയ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ കമ്പനി പ്രതിനിധികളെ സഹായിക്കാന്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."