HOME
DETAILS

കഅ്ബ നാളെ പുതിയ കിസ്‌വയണിയും; ഒരുക്കങ്ങൾ പൂർത്തിയായി

  
backup
July 18 2023 | 14:07 PM

makkah-kaaba-will-wear-new-kiswa-tomorrow

കഅ്ബ നാളെ പുതിയ കിസ്‌വയണിയും; ഒരുക്കങ്ങൾ പൂർത്തിയായി

മക്ക: വിശുദ്ധ കഅ്ബക്ക് മേലങ്കിയണിയിക്കുന്ന (കിസ്‌വ) ചടങ്ങ് നാളെ നടക്കും. സ്വർണ നൂലും വെള്ളി നൂലും കൊണ്ട് നെയ്‌തെടുക്കുന്ന മനോഹരമായ കിസ്‍വ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കിസ്‌വയുടെ ചുമതലയുള്ള കിങ് അബ്ദുൽ അസീസ് കിസ്​വ നിർമ്മാണ കേന്ദ്രത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അറിയിച്ചു.

ഹിജ്റ കലണ്ടറിലെ ആദ്യമാസമായ മുഹറം ഒന്നിനാണ് പുതിയ കിസ്‌വ കഅ്ബയെ അണിയിക്കുന്നത്. ചടങ്ങിൽ സഊദിയിലെ മന്ത്രിമാർ, അമീർമാർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, പ്രത്യേകം ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സന്നിഹിതരാകും.

200 വിദഗ്ധ ജീവനക്കാരുടെ നേതൃത്വത്തിലാണ് കിസ്‌വ നിർമാണം പൂർത്തിയാക്കിയത്. ഏകദേശം 120 കിലോ സ്വർണ്ണ നൂലും,100 കിലോ വെള്ളി നൂലും കിസ്‌വ നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കിസ്‌വയിലെ അറബി ആലേഖനവും തുന്നലുകളുമെല്ലാം ഈ നൂലുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പട്ട് തുണിയാണ് കിസ്‌വക്കായി ഉപയോഗിക്കുന്നത്.

അതേസമയം, നിലവിൽ ഉണ്ടായിരുന്ന കിസ്‌വ നശിപ്പിച്ച് കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. പകരം ഇവയെ ചെറു കഷ്ണങ്ങളാക്കി മാറ്റി വിവിധ വ്യക്തികൾക്കും സംഘടനകൾക്കും സമ്മാനങ്ങളായി നൽകും. ചരിത്രപരമായതും മതപരമായതുമായ സംഘടനകൾക്കാണ് ഇവ നൽകുക. ഇതിന് പുറമെ വിവിധ അറബ് രാജ്യങ്ങൾക്കും സമ്മാനമായി നൽകും.

മുൻപ് ബലി പെരുന്നാളിനോട് അനുബന്ധിച്ച് അറഫാ ദിനത്തിലായിരുന്നു പുതിയ കിസ്‌വ കഅ്ബയെ അണിയിച്ചിരുന്നത്. എന്നാൽ ഒരു വർഷം മുൻപാണ് മുഹറം ഒന്നിലേക്ക് ചടങ്ങ് മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago