HOME
DETAILS

രാത്രി വൈകിയും ജനസാഗരം നിലയ്ക്കുന്നില്ല; ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി മലയാളക്കര

  
backup
July 18 2023 | 17:07 PM

oommen-chandy-news-updates

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ചൊവ്വാഴ്ച രാത്രി വൈകിയും ജനപ്രവാഹം. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വിവിധസ്ഥലങ്ങളിലെ പൊതുദര്‍ശന സ്ഥലങ്ങളില്‍ എത്തിയത്. ആദരമര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും വൈകിയാണ് ഓരോ ഇടത്തെയും പൊതുദര്‍ശനം നടക്കുന്നത്.

ബെംഗളൂരു ചിന്മയമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവില്‍ മുന്‍മന്ത്രി ടി. ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും വലിയ ജനാവലിയും ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. ഇവിടെനിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ ജഗതിയിലെ പുതുപ്പള്ളി ബംഗ്ലാവില്‍ എത്തിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആയിരക്കണക്കിനുവരുന്ന പ്രവര്‍ത്തകരും ഓരോയിടത്തും അദ്ദേഹത്തിന്റെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അടക്കമുള്ളവര്‍ പുതുപ്പള്ളി ഹൗസിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

അന്ത്യയാത്രയ്‌ക്കൊരുങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ കണ്ട് ആന്റണിയും സുധീരനും വിതുമ്പിക്കരഞ്ഞു. ആരോഗ്യമന്ത്രി വീണാജോര്‍ജും ഇവിടെയെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.

പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി, മൃതദേഹം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ എം.ബി. രാജേഷ്, ആര്‍. ബിന്ദു എന്നിവര്‍ ഇവിടെയെത്തിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഇവരെക്കൂടാതെ മറ്റുപ്രമുഖരും ദര്‍ബാര്‍ ഹാളിലെത്തി ആദരമര്‍പ്പിച്ചു.

ഇതിനുശേഷം തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീണ്ടും ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോവും.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ച രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.

വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതുപ്പള്ളി പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.

Content Highlights:Oommen Chandy news updates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago