പെണ്‍കുട്ടിയുമായി ബന്ധം; ആന്ധ്രയില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ചു, ദേഹത്ത് മൂത്രം ഒഴിച്ചു
അമരാവതി: പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപിച്ച് ദലിത് യുവാവിനെ മര്‍ദിക്കുകയും, ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്ത ഒന്‍പതംഗ സംഘം പിടിയില്‍. പ്രതികള്‍ തന്നെ ചിത്രീകരിച്ച വീഡിയോയിലാണ് എസ്.ടി വിഭാഗത്തില്‍പ്പെടുന്ന നവീന്‍ മോട്ട എന്ന യുവാവിനെ ഒന്‍പതംഗ സംഘം മര്‍ദിക്കുന്നതിന്റേയും, രണ്ട് പേര്‍ നവീന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്നതിന്റേയും ദ്യശ്യങ്ങളുളളത്. മന്നെ രാമനാഞ്ജനേയലു എന്ന യുവാവാണ് അക്രമത്തിലെ പ്രധാന പ്രതി എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ചെറുപ്പക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.
നവീനും പ്രതിയായ രാമനാഞ്ജനേയലുവും ബാല്യകാല സുഹ്യത്തുക്കളും 50ലേറെ മോഷണക്കേസുകളില്‍ പ്രതികളുമാണ് എന്നാണ് ആന്ധ്ര പൊലിസ് പറയുന്നത്. നവീനും രാമാഞ്ജനയേലുവിന്റെ ഒരു സുഹൃത്തും തമ്മില്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും , നവീനെ മദ്യപിക്കാന്‍ വിളിച്ച പ്രതിയും സംഘവും നവീനെ മര്‍ദിക്കുകയും ദേഹത്ത് മൂത്രം ഒഴിക്കുകയുമായിരിന്നു എന്നാണ് എസ്.പി മല്ലിക ഗാര്‍ഗ് മാധ്യമങ്ങളെ അറിയിച്ചിട്ടുളളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 307 (കൊലപാതകശ്രമം), 1989 ലെ പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരമുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ഒമ്പത് പ്രതികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതായും പ്രധാന പ്രതിയായ രാമാഞ്ജനേയുലു ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
Content Highlights:Andhra Dalit man thrashed, urinated upon over relationship with girl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."