HOME
DETAILS
MAL
കോഴിക്കോട് റാഗിങ്ങിന്റെ പേരില്‍ ബിരുദ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു; കാഴ്ച്ചക്ക് തകരാര്‍
backup
July 20 2023 | 03:07 AM
കോഴിക്കോട് റാഗിങ്ങിന്റെ പേരില്‍ ബിരുദ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു; കാഴ്ച്ചക്ക് തകരാര്‍
കോഴിക്കോട്: റാഗിങ്ങിന്റെ പേരില്‍ ബിരുദ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കളന്തോട് എം.ഇ.എസ് കോളേജിലെ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മിഥിലാജിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിനിടെ വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം പൊട്ടിയതായും കാഴ്ച്ചക്ക് തകരാര്‍ സംഭവിച്ചതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന മുപ്പതോളം പേര് ചേര്‍ന്നാണ് മിഥിലാജിനെ മര്‍ദ്ദിച്ചതെന്ന് പിതാവ് മുഹമ്മദ് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."