മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍
മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുക്കി വനിതകളെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമ കമ്പനികള്‍ക്ക് താക്കീതുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തിയത്.
കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യമായത് കൊണ്ടാണ് ദൃശ്യങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പിയില്‍ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ട് പേരും കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഇവരെ പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗക്കാരാണ് സംഭവത്തിന് പിന്നലെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ ആരോപണം.
മെയ്തികള്‍ക്ക് എസ്.ടി പദവി നല്‍കണമെന്ന വിഷയത്തെ ചൊല്ലി മണിപ്പൂരില്‍ കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവം അരങ്ങേറിയത്.സംഭവത്തില്‍ കേസെടുത്ത പൊലിസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
വിഷയത്തില്‍ മോദി മൗനം വെടിയണമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."