'ഇസ്‌ലാമിൽ കൂടുതൽ ശ്രദ്ധിക്കണം'; പതിനെട്ടാം വയസിൽ ദേശീയ ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞ് പാകിസ്താൻ താരം
'ഇസ്‌ലാമിൽ കൂടുതൽ ശ്രദ്ധിക്കണം'; പതിനെട്ടാം വയസിൽ ദേശീയ ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞ് പാകിസ്താൻ താരം
പാകിസ്താൻ വനിതാ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിക്കപ്പെട്ട ആയിഷ നസീം പതിനെട്ടാം വയസിൽ കളിയവസാനിപ്പിക്കുന്നു. ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ഈ വാർത്ത കേട്ടത്. ഇസ്‌ലാം മതത്തിന്റെ ചട്ടക്കൂടുകൾക്ക് അനുസരിച്ച് ജീവിക്കുന്നതിനും മതത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായാണ് ആയിഷ നസീം ക്രിക്കറ്റ് ലോകത്തോട് വിടപറയുന്നത്.
18 കാരിയായ ക്രിക്കറ്റ് താരം താൻ ഗെയിം ഉപേക്ഷിക്കുകയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) അറിയിച്ചു. പാകിസ്താൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, അവരുടെ മതപരമായ വിശ്വാസങ്ങളെ തുടർന്നാണ് വിരമിക്കാനുള്ള തീരുമാനം ആയിഷ എടുത്തത്.
“ഞാൻ ക്രിക്കറ്റ് വിടുകയാണ്, ഇസ്‌ലാം അനുസരിച്ച് ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു,” നസീം പിസിബിയോട് പറഞ്ഞു. എന്നാൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല.
2020-ൽ പാക്കിസ്താനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അവർ, തന്റെ കരിയറിന്റെ ഏറ്റവും ഏറ്റവും ഉയർന്ന സമയത്താണ് കളിയവസാനിപ്പിക്കുന്നത്. 30 ടി20കളിലും നാല് ഏകദിനങ്ങളിലും പാകിസ്താൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച ആയിഷ നസീം രണ്ട് ഫോർമാറ്റിലും യഥാക്രമം 369, 33 റൺസ് നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."