ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; കുവൈത്തിൽ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു
ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; കുവൈത്തിൽ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു
കുവൈത്ത് സിറ്റി: എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു പരിശോധന. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
323 കേന്ദ്രങ്ങളിൽ നിയമലംഘനങ്ങൾ നടക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇതില്‍ 218 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിൽ നിന്നാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്.
കുവൈത്തില്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ചതിന് 67 പ്രവാസികള്‍ അറസ്റ്റിലായിരുന്നു. താമസ, തൊഴില്‍ നിയമം ലംഘിച്ചവരാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്‌സ് തുടങ്ങിയ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."