എയ്ഡഡ് സ്കൂളിൽ കുട്ടികളുടെ എണ്ണം കൂട്ടികാണിച്ച് നിയമനം; പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവും പിഴയും
എയ്ഡഡ് സ്കൂളിൽ കുട്ടികളുടെ എണ്ണം കൂട്ടികാണിച്ച് നിയമനം; പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: എയ്ഡഡ് സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാണിച്ച് അനധികൃത നിയമനം നടത്തിയ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവും 1,70,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ രമാകുമാരിയെ ശിക്ഷിച്ചത്. കൊല്ലം കരുനാഗപ്പള്ളി അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു ഇവർ. രണ്ടാം പ്രതിയായ മാനേജര്‍ കെ.ആര് ശ്രീകുമാര്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.
2004 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അനധികൃതവുമായി പുതിയ അധ്യാപകനെ നിയമിക്കുകയായിരുന്നു. ഈ അധ്യാപകന് ശമ്പളം നൽകുക വഴി 8,94,647 രൂപയുടെ സാമ്പത്തിക നഷ്ടമാണ് സർക്കാരിന് ഉണ്ടായത്.
2004-2009 കാലഘട്ടത്തില്‍ ഈ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന രമാകുമാരി. ഇവരുടെ അറിവോടെയും ഒത്താശയോടെയുമാണ് മാനേജര്‍ കെ.ആര് ശ്രീകുമാര്‍ വ്യാജ രേഖയുണ്ടാക്കി നിയമനം നടത്തിയത്. കേസിൽ ഇരുവരും പ്രതികളായിരുന്നു. വിചാരണക്കിടെ കെ.ആര് ശ്രീകുമാര്‍ മരണപ്പെട്ടിരുന്നു. ഇതോടെ ഇയാളെ കേസിൽ നിന്ന് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."