HOME
DETAILS

യു.കെയില്‍ പോവുന്നുണ്ടോ? പോക്കറ്റ് കാലിയാവും; എമിഗ്രേഷന്‍ ചാര്‍ജുകള്‍ കുത്തനെ കൂട്ടി സര്‍ക്കാര്‍

  
backup
July 23 2023 | 06:07 AM

uk-government-increase-immigration-charges

യു.കെയില്‍ പോവുന്നുണ്ടോ? പോക്കറ്റ് കാലിയാവും; എമിഗ്രേഷന്‍ ചാര്‍ജുകള്‍ കുത്തനെ കൂട്ടി സര്‍ക്കാര്‍

കഴിഞ്ഞ കുറച്ച് നാളുകയായി യു.കെ തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അനധികൃത കുടിയേറ്റം വ്യാപകമാവുന്നുണ്ടെന്ന് ആരോപിച്ച് അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കുമെന്നും യു.കെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എമിഗ്രേഷന്‍ ഫീസുകളില്‍ വലിയ വര്‍ധന പ്രഖ്യാപിച്ച് കൊണ്ട് യു.കെ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് എന്നിവയാണ് വര്‍ധിപ്പിച്ചത്. കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും വിദേശ വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് യു.കെ ആണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

തൊഴില്‍, വിസിറ്റ് വിസകള്‍ക്കുമുള്ള ഫീസില്‍ 15 ശതമാനമാണ് വര്‍ധന. പെര്‍മനെന്റ് റെസിഡന്‍സി (ഐ.എല്‍.ആര്‍) അപേക്ഷകള്‍ക്ക് 20 ശതമാനം വര്‍ധനവാണ് വരുത്തിയത്. യു.കെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് എന്‍.എച്.എസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജില്‍ (ഐ.എച്.എസ്) 66 ശതമാനമാണ് വര്‍ധനയുണ്ടായിട്ടുള്ളത്. 1,035 പൗണ്ടാണ് പുതുക്കിയ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്. നേരത്തെ 624 പൗണ്ടുണ്ടായിരുന്ന സ്ഥാനത്താണ് വലിയ വര്‍ധന വരുത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്കുമുള്ള ഹെല്‍ത്ത് സര്‍ച്ചാര്‍ജിനും വര്‍ധന ബാധകമാണ്. നേരത്തെ 470 പൗണ്ടുണ്ടായിരുന്നത് 776 പൗണ്ടായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. കൂട്ടത്തില്‍ വൈദഗ്ദമുള്ള തൊഴിലാളി വിസ 625 പൗണ്ടില്‍ നിന്ന് 718.75 പൗണ്ടായും ഉയരും.

മറ്റ് വര്‍ധനകള്‍

പെര്‍മനെന്റ് റസിഡന്‍സി അപേക്ഷ ഫീസ് 20 ശതമാനം വര്‍ധിക്കും. ഇതോടെ നേരത്തെയുണ്ടായിരുന്ന 2404 പൗണ്ടിന് പകരം 2880 പൗണ്ട് കൊടുക്കേണ്ടി വരും.

ബ്രിട്ടീഷ് പൗരത്വം നേടാനുള്ള അപേക്ഷ ഫീസ്, സ്റ്റുഡന്റ് വിസ എന്നിവ 20 ശതമാനം വര്‍ധിപ്പിച്ചു.

സെറ്റില്‍മെന്റ്, വൈഡര്‍ എന്‍ട്രി ക്ലിയറന്‍സ്, സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ഗണന വിസകള്‍ എന്നിവയും 20 ശതമാനം വര്‍ധിക്കും.

സര്‍ക്കാരിന്റെ തീരുമാനം മികച്ച ജീവിത സൗകര്യങ്ങള്‍ സ്വപ്‌നം കണ്ട് കടല്‍ കടക്കുന്ന വിദ്യാര്‍ത്ഥികളും വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago