സത്യ നദല്ല മുതല്‍ സുന്ദര്‍ പിച്ചൈ വരെ; അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന അഞ്ച് ഇന്ത്യന്‍ സി.ഇ.ഒമാര്‍ ഇവരാണ്
സത്യ നദല്ല മുതല്‍ സുന്ദര്‍ പിച്ചൈ വരെ; അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന അഞ്ച് ഇന്ത്യന്‍ സി.ഇ.ഒമാര്‍ ഇവരാണ്
ലോകത്തിലെ ഏറ്റവും മികച്ച ടെക് കമ്പനികളുടെ തലപ്പെത്തിയ നിരവധി ഇന്ത്യക്കാരുണ്ട്. ഗൂഗിളിന്റെ സി.ഇ.ഒയായ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റിന്റെ തലപ്പത്തേക്കെത്തിയ സത്യ നദല്ലയുമൊക്കെ ഇത്തരത്തില്‍ പുറം നാട്ടില്‍ വെന്നിക്കൊടി പാറിച്ച ഇന്ത്യക്കാരില്‍ ചിലരാണ്. നമുക്കറിയാവുന്നത് പോലെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയാണ് ഐ.ടി. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ ശമ്പളം വാങ്ങുന്ന ഐ.ടി പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. അപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക് കമ്പനികളെന്ന് വിശേഷിപ്പിക്കുന്ന ഗൂഗിളിന്റെയും, മൈക്രോസോഫ്റ്റിന്റെയും തലപ്പത്തിരിക്കുന്നവരുടെ ശമ്പളമൊന്ന് ആലോചിച്ച് നോക്കൂ.
അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിളടക്കമുള്ള ടെക് കമ്പനികള്‍ ഭീമമായ തുകയാണ് തങ്ങളുടെ കമ്പനി സി.ഇ.ഒമാര്‍ക്ക് നല്‍കുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന കമ്പനി മേധാവിമാരുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സത്യ നദല്ലെയും, സുന്ദര്‍ പിച്ചൈയും അടക്കം അഞ്ച് ഇന്ത്യന്‍ വംശജരും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇവര്‍ക്കെല്ലാം കോടികളാണ് ഓരോ കമ്പനിയും ശമ്പളമായി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലിസ്റ്റില്‍ ഇടം പിടിച്ച ആദ്യ അഞ്ച് ഇന്ത്യക്കാര്‍ ഇവരാണ്,
സത്യ നദല്ല
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ നിലവിലെ സി.ഇ.ഒയായ ഇന്ത്യന്‍ വംശജന്‍ സത്യ നദെല്ലയാണ് ലിസ്റ്റില്‍ ആദ്യമുള്ളത്. അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന കമ്പനി മേധാവിമാരില്‍ 12-ാമനാണ് ഇദ്ദേഹം. ബില്‍ ഗേറ്റ്‌സിന് ശേഷം കമ്പനി തലപ്പത്തേക്ക് എത്തിയ ഇദ്ദേഹത്തിന് കീഴില്‍ കമ്പനി വലിയ മുന്നേറ്റം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രോഗ്രാം അടക്കമുള്ള പദ്ധതികളുടെ തലവനായിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് കമ്പനിയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വലിയ മുന്നേറ്റം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
സുന്ദര്‍ പിച്ചൈ
ഗൂഗിള്‍ ക്രോം, ആന്‍ഡ്രോയ്ഡ് എന്നീ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ പിന്നീട് ആല്‍ഫബെറ്റ് എന്ന മാതൃകമ്പനിയായി പിരിഞ്ഞപ്പോള്‍ കമ്പനിയുടെ തലപ്പത്തേക്ക് സുന്ദര്‍ പിച്ചൈയെ തെരഞ്ഞെടുക്കുന്നതില്‍ കമ്പനിയുടെ സ്ഥാപകര്‍ക്കും മറുത്തൊരു അഭിപ്രായമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം 226 മില്യണ്‍ ഡോളറാണ് ഗൂഗിള്‍ സുന്ദര്‍ പിച്ചൈക്ക് ശമ്പളമായി നല്‍കിയത്.
ശാന്തനു നാരായണന്‍
adobe inc മേധാവി ശാന്തനു നാരായണനാണ് ലിസ്റ്റില്‍ അടുത്തത്. യു.എസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന സി.ഇ.ഒമാരില്‍ 18-ാം സ്ഥാനത്താണ് ഇദ്ദേഹത്തിന്റെ സ്ഥാനം. 1998ലാണ് ഇദ്ദേഹം അഡോബില്‍ ജോലിക്ക് കയറുന്നത്. സി.ഇ.ഒയായി നിയമിതനാവുന്നതിന് മുമ്പ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു ഇദ്ദേഹം. അഡോബ് ക്രിയേറ്റീവ് ക്ലൗഡ്, അഡോബ് മാര്‍ക്കറ്റിങ് ക്ലൗണ്ട് എന്നിവയുടെ പിന്നിലെ ബുദ്ധികേന്ദ്രവും ഇദ്ദേഹമായിരുന്നു.
ജയ് ചൗദരി
ക്ലൗഡ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ zscalerന്റെ സി.ഇ.ഒയായാ ജയ് ചൗദരിക്ക് ഒരു വര്‍ഷം 41 മില്യണ്‍ ഡോളറാണ് വരുമാനയിനത്തില്‍ ലഭിക്കുന്നത്. ടെക് മേഖലയില്‍ തന്റെ കരിയറിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ആളാണ് ജയ് ചൗദരി. 2007 ലാണ് ഇദ്ദേഹം zscaler ന്റെ ഭാഗമാകുന്നത്. അതിന് മുമ്പ് തന്നെ എയര്‍ ഡിഫന്‍സ്, സൈഫര്‍ ട്രസ്റ്റ്, കോര്‍-ഹാര്‍ബര്‍ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായിരുന്നു ഇദ്ദേഹം. പിന്നീട് ഈ കമ്പനികളെല്ലാം തന്നെ മോട്ടോറോളയടക്കമുള്ള വലിയ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഭാഗമായി മാറി. അതിന് ശേഷമാണ് ജയ് zscalerലേക്കെത്തുന്നത്. ഇന്ന് ലോകത്തിലെ തന്നെ മികച്ച സൈബര്‍ സെക്യൂരിറ്റി കമ്പനികളില്‍ ഒന്നായി zscaler നെ മാറ്റിയതും ഇദ്ദേഹത്തിന്റെ കരവിരുതാണ്.
അരവിന്ദ് കൃഷ്ണ
ലോകത്തിലെ തന്നെ മികച്ച ടെക് കമ്പനികളിലൊന്നായ ഐ.ബി.എമ്മിന്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യക്കാരനായ അരവിന്ദ് കൃഷ്ണ. 2021 ലെ റിപ്പോര്‍ട്ട് പ്രകാരം 14 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന് കമ്പനി സാലറിയിനത്തില്‍ നല്‍കിയത്. 2020 ഏപ്രിലിലാണ് ഇദ്ദേഹം ഐ.ബി.എമ്മിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തത്. ക്വാണ്ടം കമ്പ്യൂട്ടിങ്, എ.ഐ റിസര്‍ച്ച്, എന്നീ മേഖലകളിലേക്കുള്ള ഐ.ബി.എമ്മിന്റെ കടന്ന് വരവിന് ചുക്കാന്‍ പിടിച്ചത് അരവിന്ദ് കൃഷ്ണയുടെ ഇടപെടലുകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."