സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ; മകനോ മകളോ എന്ന് അവര്‍ തീരുമാനിക്കും: കെ സുധാകരന്‍
സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ; മകനോ മകളോ എന്ന് അവര്‍ തീരുമാനിക്കും: കെ സുധാകരന്‍
കൊച്ചി: പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഈ കാര്യത്തില്‍ ഇനി കുടുംബത്തിലാണ് ചര്‍ച്ച വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മന്‍ വരണോ അച്ചു ഉമ്മന്‍ വരണോ എന്നത് കുടുംബം തീരുമാനിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തു നിന്നുള്ള ആരെയും പാര്‍ട്ടി പരിഗണിക്കുന്നില്ല എന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നതിനെ പറ്റി ഉടന്‍ ചര്‍ച്ച തുടങ്ങും. അനൗപചാരികമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഔപചാരികമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മന്‍ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം, പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്ഥാവന ശരിയായില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുശോചന യോഗത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ രാഷ്ട്രീയമില്ലെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."