സ്പാംകോളുകളുടെ ശല്യമുണ്ടോ? ഇനി ട്രൂകോളര്‍ കൈകാര്യം ചെയ്‌തോളും.. കൂടുതലറിയാം
സ്പാംകോളുകളുടെ ശല്യമുണ്ടോ? ഇനി ട്രൂകോളര്‍ കൈകാര്യം ചെയ്‌തോളും
മീറ്റിങിനടയിലോ മറ്റ് അടിയന്തര സാഹചര്യത്തിലോ മറ്റോ സ്പാം കോള്‍ ശല്യം ചെയ്യാറുണ്ട്. കോളുകള്‍ ഉടന്‍ റിജക്ട് ചെയ്യുകയാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഇപ്പോള്‍ സ്പാം കോളുകളെ നേരിടാന്‍ പുതിയ വഴിയുമായെത്തിയിരിക്കുകയാണ് ട്രൂകോളര്‍. എഐ അടിസ്ഥാനമാക്കിയുള്ള കോള്‍ സ്‌ക്രീനിംഗ് ഫീച്ചറാണ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ട്രൂകോളര്‍ അസിസ്റ്റന്റ് സ്പീച്ച് ടു ടെക്‌സ്റ്റ് സാങ്കേതികവിദ്യയും നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗും ഉപയോഗിച്ച് കോളര്‍മാരുമായി സംവദിക്കുകയും കോളിനെക്കുറിച്ചുള്ള തത്സമയ വിശദാംശങ്ങള്‍ ഉപയോക്താവിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രതികരണങ്ങളില്‍ പെട്ടെന്ന് ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അസിസ്റ്റന്റിനെ നയിക്കാനും കഴിയും. 2022ല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഈ സാങ്കേതിക വിദ്യ ട്രൂകോളര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു.
സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനും ഫോണ്‍ എടുക്കുന്നതിന് മുമ്പ് കോളറുടെ ഉദ്ദേശം അറിയുന്നതിലൂടെ സമയം ലാഭിക്കുന്നതിനും കോള്‍ സ്‌ക്രീനിംഗ് ഫീച്ചര്‍ സഹായകരമാകും. ഈ ഫീച്ചര്‍ ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും വര്‍ദ്ധിപ്പിക്കുമെന്നും ട്രൂകോളര്‍ പറയുന്നു.
ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് 14 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. അതിനുശേഷം ട്രൂകോളര്‍ പ്രീമിയം അസിസ്റ്റന്റ് പ്ലാനിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."