'അച്ഛന് കള്ളന് എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട്': ഗണേഷ് കുമാറിന് എതിരായ പോസ്റ്റ് പങ്കുവച്ച് വിനായകന്
'അച്ഛന് കള്ളന് എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട്': ഗണേഷ് കുമാറിന് എതിരായ പോസ്റ്റ് പങ്കുവച്ച് വിനായകന്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനമാണ് സൃഷ്ടിച്ചിരുന്നത്. വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. സംസ്കാരമില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നാണ് വിഷയത്തില്‍ കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന് എത്തിയിരിക്കുകയാണ്. ഗണഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് വിനായകന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അച്ഛന് കള്ളന് ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛന് ചത്തു എന്ന് പറയുന്നതില്‍… എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോര്‍ട്ടാണ് നടന് ഷെയര്‍ ചെയ്തിരിക്കുന്നത്. ഗണേഷ് കുമാറിന്റേയും അച്ഛന് ആര് ബാലകൃഷ്ണ പിള്ളയുടേയും പേരിലുള്ള കേസുകളെ കുറിച്ചും ഉയര്‍ന്നു വന്ന ആരോപണങ്ങളെ കുറിച്ചും വിനായകന് ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണപിളളയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ച വിധിയെക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ നടന് പങ്കുവെച്ച് സ്ക്രീന്‍ഷോട്ടിന്റെ കൂട്ടത്തിലുണ്ട്.
'വളരെ ദൗര്‍ഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമര്‍ശമാണ് വിനായകന് നടത്തിയിരിക്കുന്നത്. ഒരാളുടെ നിലവാരം നമുക്ക് മനസിലാകുന്നത് ഇത്തരം വര്‍ത്തമാനങ്ങളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമര്‍ശമാണ്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാന്‍ യാതൊരു യോഗ്യതയും അര്‍ഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയൂ' എന്നാണ് വിനായകനെ വിമര്‍ശിച്ചുകൊണ്ട് ഗണേഷ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."