സനാതനധര്‍മ്മ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ ചിലവ് 500 കോടി, ശ്രീരാമപ്രതിമയുടെ ശിലാസ്ഥാപനം നടത്തി അമിത് ഷാ
സനാതനധര്‍മ്മ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ ചിലവ് 500 കോടി, ശ്രീരാമപ്രതിമയുടെ ശിലാസ്ഥാപനം നടത്തി അമിത് ഷാ
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കുര്‍ണൂലില്‍. 108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. കുര്‍ണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക.
മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പത്തിന് കീഴില്‍ 500 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിക്കുന്നത്. ശ്രീരാമനോടുള്ള വികാരവും ഭക്തിയും കൊണ്ട് കുര്‍ണൂലിനെ ഈ പ്രതിമ ഉയര്‍ത്തിപ്പിടിക്കുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ശ്രീ രാഘവേന്ദ്ര സ്വാമി മഠം നിര്‍മ്മിക്കുന്ന 108 അടി ഉയരമുള്ള പ്രഭു ശ്രീരാമചന്ദ്ര ജിയുടെ പ്രതിമയ്ക്ക് തറക്കല്ലിട്ടു, അമിത് ഷാ ട്വീറ്റ് ചെയ്തു.
ലോകത്തിന് സനാതന ധര്‍മ്മത്തിന്റെ സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജില്‍ 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."