മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
മേഘാലയ മുഖ്യമന്ത്രി കോണ്‍റാട് സാങ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരിക്കെയാണ് ആക്രമണമുണ്ടായത്. ഓഫീസ് വളഞ്ഞ് ഒരുസംഘം ആളുകള്‍ കല്ലേറ് നടത്തിയെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ മുഖ്യമന്ത്രി തുറയിലെ അദ്ദേഹത്തിന്റെ ഓഫീസിലാണെന്നും നൂറോളം വരുന്ന ആക്രമികള്‍ ഓഫീസ് വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുറ നഗരത്തെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് ഗാരോ താഴ്വരയിലെ ഒരു സംഘം പ്രതിഷേധം നടത്തി വരികയായിരുന്നു. ഇവരുമായി ചര്‍ച്ചക്കെത്തിയതായിരുന്നു കോണ്‍റാട് സാങ്മ. ഇതിനിടെയായിരുന്നു ആള്‍ക്കൂട്ടം ഓഫീസ് വളയുകയും കല്ലെറിയുകയും ചെയ്തത്.
ആക്രമണത്തില്‍ അഞ്ച് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരോട് കോണ്‍റാട് സാങ്മ സംസാരിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി സുരക്ഷിതനെന്ന് അധികൃതര്‍ വ്യക്തമാക്കി.
#InPics | 5 Injured In Mob Attack At Meghalaya Chief Minister's Office https://t.co/yZsDY5L5Ev pic.twitter.com/OwpCGdsH3z
— NDTV (@ndtv) July 24, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."