HOME
DETAILS
MAL
യുഎഇയിൽ ഇന്ന് വേനൽ മഴക്ക് സാധ്യത
backup
July 25 2023 | 03:07 AM
യുഎഇയിൽ ഇന്ന് വേനൽ മഴക്ക് സാധ്യത
അബുദാബി: യുഎഇയിൽ ഇന്ന് ചൂട് വീണ്ടും ഉയരും. അബുദാബിയുടെ ചില ഭാഗങ്ങളിൽ 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം. ചിലസ്ഥലങ്ങളിൽ വേനൽ മഴക്കും സാധ്യതയുണ്ട്. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു.
ഇന്ന് രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മഴ മേഘങ്ങൾ പ്രത്യക്ഷപ്പെടും. കിഴക്ക് ചില ക്യുമുലസ് മേഘങ്ങൾ രൂപപ്പെട്ടേക്കാം. അതിന്റെ ഫലമായി ഉച്ചതിരിഞ്ഞ് വേനൽ മഴക്ക് സാധ്യതയുണ്ട്. വേനൽ കാലത്ത് ഇത്തരം മഴകൾ സാധാരണമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
ഇന്ന് കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ ആയിരിക്കും. പകൽ സമയങ്ങളിൽ ചില സമയങ്ങളിൽ കാറ്റ് സജീവമായിരിക്കും.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ വീശാൻ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."