മെസി പോയാല്‍ എംബാപ്പെ; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാന്‍ വീണ്ടും സഊദി ക്ലബ്ബുകള്‍
ക്ലബ്ബ് ഫുട്‌ബോളില്‍ വളരെ പെട്ടെന്ന് ഉദിച്ചുയര്‍ന്ന് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സഊദി പ്രോ ലീഗ്. കളിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ച ലീഗിലേക്ക് അടുത്ത സീസണിന് കൊടിയേറാന്‍ ഒരുങ്ങുമ്പോഴേക്കും നിരവധി യൂറോപ്യന്‍ പ്ലേയേഴ്‌സാണ് ഒഴുകിയെത്തിയിരിക്കുന്നത്. ഇനിയും നിരവധി മികച്ച താരങ്ങള്‍ പ്രോ ലീഗിലേക്ക് എത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം ഇന്റര്‍മിയാമിയിലേക്ക് കൂടേറിയ മെസിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്ന അല്‍ ഹിലാല്‍ ഇപ്പോള്‍ എംബാപ്പെയെ തങ്ങളുടെ തട്ടകത്തിലേത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
ഏകദേശം 332 മില്യണ്‍ യൂറോയുടെ വമ്പന്‍ ഓഫറാണ് എംബാപ്പെക്ക് മുന്നിലേക്ക് സഊദി ക്ലബ്ബ് വെച്ചിരിക്കുന്നത്. പി.എസ്.ജിക്ക് ഈ ഓഫര്‍ സ്വീകാര്യമാണെങ്കിലും എംബാപ്പെ അല്‍ ഹിലാലിനോട് ഇതുവരെ പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.
ഇതിനൊപ്പം തന്നെ പ്രശസ്ത ബാസ്‌ക്കറ്റ്‌ബോള്‍ താരമായ യാനിസ് അന്റെറ്റോകൗണ്‍മ്പോ തന്നെ കാണാന്‍ എംബാപ്പെയെ പോലെയുണ്ടെന്നും തന്നെ സൈന്‍ ചെയ്‌തോളൂ എന്നും അല്‍ ഹിലാലിനോട് തമാശരൂപത്തില്‍ ആവശ്യപ്പെടുന്ന ട്വീറ്റിനോട് എംബാപ്പെ പ്രതികരിച്ചിരുന്നു. ഇതും ആരാധകരുടെ ആകാംക്ഷ കൂട്ടുന്നുണ്ട്.
Content Highlights:Al Hilal Try To Sign Mbappe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."