സംസ്ഥാനത്ത് ഇന്നും വ്യാപകമഴ, കടലാക്രമണത്തിനും സാധ്യത; ജാഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപകമഴ, കടലാക്രമണത്തിനും സാധ്യത; ജാഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ ലഭിച്ചേക്കും.വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5മുതല്‍ 2.9 മീറ്റര്‍ ലരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്) അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന്(ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.വയനാട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂള്‍, വെങ്ങപ്പള്ളി ആര്‍.സി എല്‍.പി സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.
അതേസമയം, ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്. മിന്നല്‍ പ്രളയമുണ്ടായ ഹിമാചല്‍ പ്രദേശിലും, വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും ദേശീയ ദുരന്ത നിവാരണ സേനയടക്കം തുടരുന്നുണ്ട്. അതേസമയം, മഹാരാഷ്ട്രയില്‍ മഴ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്. ഇന്ന് റായ്ഗഡ്, രത്‌നഗിരി, പൂനെ, സത്താര എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. മുംബൈ താനെ പാല്‍ഖര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."