മണിപ്പൂര്‍: പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞെത്തി 'ഇന്‍ഡ്യ'; ഇന്ത്യ ഇന്ത്യ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം, മോദി മോദി വിളിച്ച് ഭരണപക്ഷ എം.പിമാര്‍
മണിപ്പൂര്‍: പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞെത്തി 'ഇന്‍ഡ്യ'; ഇന്ത്യ ഇന്ത്യ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം, മോദി മോദി വിളിച്ച് ഭരണപക്ഷ എം.പിമാര്‍
ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലെ എല്ലാ എംപിമാരും പാര്‍ലമെന്റിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. മണിപ്പുര്‍ വിഷയത്തി! പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ രണ്ടുമണിവരെ നിര്‍ത്തിവച്ചു.
#WATCH | Leaders of the INDIA alliance meet at the LoP Chamber in Parliament to chalk out the strategy for the Floor of the House.#MonsoonSession pic.twitter.com/quLfU4TMT8
— ANI (@ANI) July 27, 2023
രാജ്യസഭയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കള്‍ 'മണിപ്പുര്‍, മണിപ്പുര്‍', 'ഇന്ത്യ, ഇന്ത്യ' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. മറുപടിയായി എന്‍ഡിഎ സഖ്യത്തിലെ എംപിമാര്‍ 'മോദി, മോദി' മുദ്രാവാക്യം വിളിച്ചു. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു ജയശങ്കര്‍. അതിനിടെയായിരുന്നു മുദ്രാവാക്യം വിളി.
VIDEO | "In 2018 also, they (opposition) did the same drama. Back then, PM had told them to prepare and bring the no-confidence motion again in 2023. Nothing will happen by moving no-confidence motion and wearing black (to the Parliament)," says Union minister @JoshiPralhad on… pic.twitter.com/2WMGRbTZ2e
— Press Trust of India (@PTI_News) July 27, 2023
പാര്‍ലമെന്റ് ചേരുന്നതിനു മുന്നോടിയായി, രാവിലെ പ്രതിപക്ഷ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് എതിരാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്, മണിപ്പുരിലെ ജനങ്ങളുടെ മുറിവുകളില്‍ പ്രധാനമന്ത്രി ഉപ്പ് പുരട്ടുകയാണെന്നും ആരോപിച്ചു.
#WATCH | NDA MPs chant "Modi, Modi" in Rajya Sabha as EAM Dr S Jaishankar makes a statement on the latest developments in India's Foreign Policy. To counter this, INDIA alliance MPs chant "INDIA, INDIA." pic.twitter.com/REJgfm50h2
— ANI (@ANI) July 27, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."