ഒരേ സോപ്പ് ഉപയോഗിച്ചാണോ എല്ലാവരും കുളിക്കുന്നത്? പഠനങ്ങള്‍ പറയുന്നതിങ്ങനെ
ഒരേ സോപ്പ് ഉപയോഗിച്ചാണോ എല്ലാവരും കുളിക്കുന്നത്
ബാത്ത് റൂമിലേക്ക് ഒരു സോപ്പ്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒന്ന് അത് കഴിഞ്ഞാല്‍ മറ്റൊന്ന് വാങ്ങും ഇതാണ് ഒട്ടുമിക്ക വീടുകളിലേയും കാഴ്ച. ഒരു സോപ്പ് ഉപയോഗിച്ച് എല്ലാവരും കുളിക്കുന്ന ശീലം മലയാളിക്കുണ്ട്. സോപ്പ് അണുക്കളെ നശിപ്പിക്കുന്ന ഒന്നാണല്ലോ അതുകൊണ്ട് അത് പങ്കിടുന്നതില്‍ തെറ്റില്ല എന്ന ചിന്താഗതിയാകും എല്ലാവര്‍ക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്നാലോചിച്ചിട്ടുണ്ടോ?.. സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ചര്‍മ്മ അണുബാധകളിലേക്കും തണുപ്പിലേക്കും മറ്റ് രോഗങ്ങളിലേക്കും നയിച്ചേക്കാം.
ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെന്റല്‍ റിസര്‍ച്ചില്‍ 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്. രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനില്‍ക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളില്‍ 2015ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിച്ചത് 62 ശതമാനം ബാര്‍ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുണ്ടാവുമെന്നാണ്. സോപ്പില്‍ തുടരുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. ഇ.കോളി, സാല്‍മണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും ഇത്തരത്തില്‍ സോപ്പില്‍ തങ്ങി നില്‍ക്കുന്നു. ഇവ ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്ന് പഠനത്തില്‍ പറയുന്നു.
കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്വന്തമായി സോപ്പ് വാങ്ങി അത് പ്രത്യേകം ഒരു സോപ്പും പെട്ടിയില്‍ അടച്ച് വെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഇത് മറ്റൊരാള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കാം. നിങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സോപ്പ് ആണെങ്കില്‍ കൂടിയും നിങ്ങള്‍ കുളിച്ച് കഴിഞ്ഞതിന് ശേഷം സോപ്പ് കഴുകി വെള്ളം വറ്റിയതിന് ശേഷം മാത്രം അടച്ച് വെക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും അണുക്കള്‍ പീന്നീട് വീണ്ടും ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് കാരണമാകുന്നുണ്ട്.
സോപ്പ് എല്ലായ്‌പ്പോഴും ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇല്ലെങ്കില്‍, ഇതില്‍ വെള്ളത്തിന്റെ അംശം ഇരിക്കും തോറും ഇതില്‍ ബാക്ടീരിയ പെരുകാന്‍ കാരണമാകുന്നു. അതിനാല്‍, സോപ്പ് കുളിച്ചതിന് ശേഷം ബാത്ത്‌റൂമില്‍ തന്നെ വെക്കുന്നതിന് പകരം, വായു സഞ്ചാരം ഉള്ള സ്ഥലത്ത് തുറന്ന് വെച്ച് ഉണക്കി വെക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.
എന്തെങ്കിലും തരത്തില്‍ ഏതെങ്കിലും രോഗങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആ വ്യക്തി ഉപയോഗിക്കുന്ന സോപ്പ് ഒരിക്കലും ഉപയോഗിക്കരുത്. ഈ സോപ്പില്‍ നിന്നും നിങ്ങളുടെ ശരീരത്തിലേയ്ക്ക് അതേ അണുക്കള്‍ പ്രവേശിക്കുന്നതിന് ഇത് കാരണമാണ്.
അതുപോലെ, ചര്‍മ്മ രോഗങ്ങള്‍ ഉള്ളവരുടെ, അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കുന്ന സോപ്പ് എന്നിവ ഒരിക്കലും നിങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ച് ഇത്തരം സോപ്പ് ഉപയോഗിച്ച് കുട്ടികളെ ഒരിക്കലും കുളിപ്പിക്കരുത്. ഇത്തരത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന സോപ്പ് മാറ്റി വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."