പരസ്പരമുളള വിദ്വേഷ വെല്ലുവിളികള്‍; പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം; പരസ്പരമുളള വിദ്വേഷ മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം നേതാവായ പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വാക്ക്‌പോരിനിറങ്ങിയിരുന്നു.
ഷംസീറിനെതിരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാപനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്‍ ഭീഷണി മുഴക്കിയത്. ഷംസീറിന് ജോസഫ് മാഷിന്റെ ഗതി വരുമെന്ന യുവമോര്‍ച്ച നേതാവ് ഗണേഷിന്റെ പ്രകോപന പരാമര്‍ശത്തിനായിരുന്നു ജയരാജന്റെ മറുപടി.
ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തില്‍ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ചാണ് സ്പീക്കര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചത്. അതാണ് പരസ്പരം കൊലവിളിയിലും ഭീഷണിയിലും എത്തിയത്. ചൊവ്വാഴ്ച തലശ്ശേരി എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യുവമോര്‍ച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടല്‍ സംഭവുമായി ചേര്‍ത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി.
മതം പറഞ്ഞുളള വിവാദ പ്രയോഗങ്ങള്‍ വേറെയുമുണ്ടായി. അതിനാണ് പി.ജയരാജന്റെ മോര്‍ച്ചറി മുന്നറിയിപ്പ്. പിന്നാലെ പരസ്യ കൊലവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ എസ്പിക്ക് പരാതിയും നല്‍കി.സമൂഹമാധ്യങ്ങളിലും പ്രകോപന പോസ്റ്റുകള്‍ നിറയുകയാണ്. ഇതിനിടെയാണ് ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Content Highlights:p jayarajan seurity is increased
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."