HOME
DETAILS

ജനാധിപത്യം വെല്ലുവിളിനേരിടുന്ന ഇസ്റാഇൗൽ ‍

  
backup
July 28 2023 | 18:07 PM

content-highlights-todays-article-about-israel

ഡോ.സനന്ദ് സദാനന്ദൻ

ജൂലൈ 25ന് ഇസ്റാഇൗലിലെ നാല് പ്രമുഖ ദിനപത്രങ്ങൾ ഒന്നാം പേജിൽ കറുത്ത അക്ഷരത്തിൽ 'ഇസ്റാഇൗലി ജനാധിപത്യത്തിന് കറുത്തദിനം' എന്ന് അച്ചടിച്ചാണ് പുറത്തിറങ്ങിയത്. വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ടെൽ അവീവ് പോലുള്ള നഗരങ്ങളിൽ പതിനായിരങ്ങൾ ഇസ്റാഇൗലി പതാകയുമായി തെരുവിലിറങ്ങി. പലയിടത്തും പൊലിസുമായി സംഘർഷങ്ങൾ ഉണ്ടായി. പൊലിസ് ജലപീരങ്കികൾ പ്രയോഗിച്ചു, നിരവധി പ്രക്ഷോഭകർ അറസ്റ്റിലായി. സുപ്രിംകോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുന്ന നിയമം പാസാക്കുന്നതിനെതിരേയാണ് ഈ പ്രതിഷേധം.

ജനാധിപത്യത്തെ സംരക്ഷിക്കാനാണ് തങ്ങൾ തെരുവിലറങ്ങിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. ഡോക്ടർമാർ, തൊഴിലാളികൾ, സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങി ഇസ്റാഇൗലി എംബസി ഉദ്യോഗസ്ഥർവരെ പല ഘട്ടങ്ങളിൽ പണിമുടക്കിന്റെ ഭാഗമായി.
നിലവിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുമ്പോഴുള്ള ആദ്യ സമസ്യ ഇസ്റാഇൗൽ ഒരു ജനാധിപത്യ രാജ്യമാണോ എന്നതാണ്. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും വിശേഷിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ ഏക ജനാധിപത്യരാഷ്ട്രം ഇസ്റാഇൗലാണ് എന്നാണ്.

ഈ വിഷയത്തിലുള്ള ചർച്ച മാറ്റിവച്ചാൽതന്നെ ഈ പ്രക്ഷോഭം ശ്രദ്ധേയമാണ്. പതിവു ഫലസ്തീൻ വിഭാഗങ്ങളല്ല ഇവിടെ ഭരണകൂടത്തിനെതിരേ അണിനിരന്നിട്ടുള്ളത്. ലക്ഷക്കണക്കിന് ഇസ്റാഇൗലി ജൂതപൗരന്മാരാണ്. സെക്കുലർ, ലിബറൽ വിഭാഗം ഒരു ഭാഗത്തും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ തീവ്രമത ദേശീയവാദികൾ മറുഭാഗത്തും അണിനിരക്കുമ്പോൾ ഇസ്റാഇൗൽ ചരിത്രത്തിൽ മുമ്പെങ്ങും ദർശിക്കാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് സംജാതമായിരിക്കുന്നത്.
നെതന്യാഹുവിന്റെ ഭരണം


1996 മുതൽ പല കാലങ്ങളിലായി ഇസ്റാഇൗൽ പ്രധാനമന്ത്രിക്കസേരയിലിരുന്ന നെതന്യാഹു 2022 മുതൽ അധികാരത്തിൽ തുടരുകയാണ്. ആനുപാതിക തെരഞ്ഞെടുപ്പ് സമ്പ്രദായം പിന്തുടരുന്ന അവിടെ മൊത്തം വോട്ടിന്റെ മൂന്നു ശതമാനം കിട്ടിയവർക്കുവരെ ഒരു സീറ്റു കിട്ടുന്ന രീതിയിലാണ് നിയമനിർമാണസഭയായ നെസെറ്റിന്റെ ഘടന. അതുകൊണ്ടുതന്നെ, നിരവധി ചെറുകിട പാർട്ടികളും കൂട്ടുകക്ഷി മന്ത്രിസഭയും ഇസ്റാഇൗൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അവയിൽ അതിതീവ്ര വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സയണിസ്റ്റ് ജൂതകക്ഷികൾ മുതൽ ഇടത്, അറബ് പാർട്ടികൾവരെ ഉണ്ട്. നിലവിൽ നെതന്യാഹു ഗവൺമെന്റ് രൂപീകരിച്ചത് തീവ്രജൂത പാർട്ടികളുമായി ചേർന്നാണ്.

ജൂത ആധിപത്യത്തിൽ വിശ്വസിക്കുന്ന സിയലോട്‌സ് പോലുള്ളവർ നയിക്കുന്ന മുന്നണിയുടെ തുടക്കം മുതലേയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങൾ മതരാഷ്ട്ര കേന്ദ്രീകൃതമാണ്. ഫലസ്തീൻ പ്രവിശ്യകളായ വെസ്റ്റ്ബാങ്ക് ഇസ്റാഇൗലിനോട് കൂട്ടിച്ചേർക്കുക, ഫലസ്തീനികൾക്ക് പൗരത്വം നിഷേധിക്കുക തുടങ്ങി അൽ അഖ്‌സ പള്ളി തകർത്ത് ജൂത ദേവാലയം പണിയുകവരെ വരും ഇവരുടെ താൽപര്യങ്ങൾ. ധനകാര്യമന്ത്രി ബെസലേൽ സ്മാരിച്ച് ഈയിടെ പ്രഖ്യാപിച്ചത് രണ്ട് ജൂതകുടിയേറ്റക്കാർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഫലസ്തീൻ ടൗൺ തന്നെ തുടച്ചുനീക്കണം എന്നാണ്.

ഭരണത്തിലേറിയതു മുതൽ ഇത്തരം തീവ്ര വലതുപക്ഷ ആശയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിവന്നത്. അതിന്റെ പ്രധാന തടസമെന്നത് ഇസ്റാഇൗൽ സുപ്രിംകോടതിയാണ്. അതുകൊണ്ടാണ് നെതന്യാഹു കോടതിയുടെ ചിറകരിയാൻ തുനിഞ്ഞത്.


കോടതിയും സർക്കാരും
നെതന്യാഹു ഭരണകൂടം നിരവധി വിഷയങ്ങളിൽ കോടതിയുമായി ഇടഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ നെതന്യാഹു രാജ്യത്തെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത് ഷാസ് പാർട്ടി തലവൻ ആർയെ ഡെറിയെയായിരുന്നു. മുമ്പ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ നിയമനം സുപ്രിംകോടതി റദ്ദാക്കി. തുടർന്ന് നെതന്യാഹുവിന് അദ്ദേഹത്തെ പിരിച്ചുവിടേണ്ടിവരുന്നു. ഇത്തരം സന്ദർഭങ്ങളിലെല്ലാം നെതന്യാഹു വിഭാഗം ഉയർത്തിയ അഭിപ്രായം ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമാണ വിഭാഗത്തിന് താഴെയാണ് കോടതി എന്നതാണ്.

സഖ്യകക്ഷികളായ തീവ്രമത വലതുപക്ഷം ഈ വിഷയത്തിൽ കടുത്ത നിലപാടുകാരാണ്. ലോകം അധിനിവേശപ്രദേശമായി കണക്കാക്കുന്ന വെസ്റ്റ്ബാങ്കിലേക്ക് കൂടുതൽ ജൂതകുടിയേറ്റം നടത്തുക, നിർബന്ധിത സൈനിക സേവനത്തിൽനിന്ന് മതപഠനം നടത്തുന്ന യുവാക്കളെ ഒഴിവാക്കുക, അറബ് പാർട്ടികളെ നിരോധിക്കുക തുടങ്ങിയ നടപടികൾക്ക് തടസമായി നിൽക്കുന്നത് അവരെ സംബന്ധിച്ച് സുപ്രിംകോടതി ജഡ്ജിമാരാണ്.

അതുകൊണ്ടുതന്നെ, സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന രീതി മുതൽ സർക്കാർ തീരുമാനങ്ങളും നടപടികളും യുക്തിശൂന്യം എന്ന കാരണത്താൽ അസാധുവാക്കുന്നതിനുള്ള കോടതിയുടെ അധികാരം വെട്ടിച്ചുരുക്കുക വരെ അജൻഡയുടെ ഭാഗമാണ്. നാലുവർഷമായി കോടതിയുടെ പരിഗണനയിലുള്ള നിരവധി അഴിമതിക്കേസുകളിലെ പ്രതികൂടിയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭാവി സുരക്ഷിതമാക്കുക എന്ന സ്വകാര്യ ആവശ്യം കൂടിയുണ്ട് അദ്ദേഹത്തിന്.


പ്രതിഷേധങ്ങൾ
സുപ്രിംകോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള ബില്ലിന് വലിയ പ്രതിഷേധമാണ് സഭയ്ക്കകത്തും പുറത്തും സർക്കാരിന് നേരിടേണ്ടിവന്നത്. ജനരോഷം മാനിച്ച് പരിഷ്‌കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽനിന്ന് നെതന്യാഹു പുറത്താക്കി. പ്രതിഷേധങ്ങൾക്കൊടുവിൽ അദ്ദേഹത്തെ തിരിച്ചെടുക്കേണ്ടിവന്നു. സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏഴ് മാസങ്ങൾക്കിടെ പല ചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പുകൾ ഉണ്ടായില്ല. ബില്ലവതരണം പലപ്പോഴും നീട്ടിവച്ചെങ്കിലും ജൂലൈ 24ന് നെസെറ്റിൽ 64-0 ത്തിന് ബില്ല് പാസാക്കിയെടുത്തു.

പ്രതിപക്ഷം പ്രതിഷേധസൂചകമായി സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവായ യായിർ ലാപിഡ് വിശേഷിപ്പിച്ചത് ഇത് സർക്കാരിന്റെ വിജയമല്ല, ജനാധിപത്യത്തിന്റെ പരാജയമാണ് എന്നാണ്. അമേരിക്കപോലുള്ള സംരക്ഷക രാഷ്ട്രങ്ങൾപോലും ബിൽ പാസാക്കിയതിനെ നിർഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞത് ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സന്തുലനം നിലനിർത്താൻ വേണ്ടിയുള്ള പരിഷ്‌കരണ നീക്കമാണിതെന്നാണ്.


ഇസ്റാഇൗൽ ഒരു ജനാധിപത്യ രാഷ്ട്രമാണോയെന്ന് ആദ്യം ഉന്നയിച്ച സമസ്യ ഈ സാഹചര്യത്തിലും പ്രസക്തമാണ്. ജൂതചരിത്രകാരനായ ഇലൻ പാപ്പെയുടെ അഭിപ്രായത്തിൽ ജനാധിപത്യത്തെ അളക്കാനുള്ള ലിറ്റ്മസ് പേപ്പർ എന്നത് ഒരു രാഷ്ട്രം അവിടത്തെ ന്യൂനപക്ഷത്തോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. ഈ അർഥത്തിൽ അഞ്ചിൽ ഒരു വിഭാഗം വരുന്ന ഇസ്റാഇൗലി പൗരന്മാരായ അറബ് ജനതയോട് ഭരണകൂടം നടത്തുന്ന വിവേചനം ദക്ഷിണാഫ്രിക്കയിലെ അപ്പർത്തീഡ് വ്യവസ്ഥക്ക് തുല്യമാണ്.

ഇവിടെ ആ സാഹചര്യവും വിട്ട് ജൂതരായ പൗരൻമാരെത്തന്നെ തീവ്ര വലതുപക്ഷ നീക്കങ്ങളാൽ ഭരണകൂടം പ്രതിസ്ഥാനത്ത് നിർത്തുന്നു. ഫലസ്തീൻ രാഷ്ട്രം എന്ന സ്വപ്‌നം ഇത്തരം നീക്കങ്ങൾ വഴി ഭരണകൂടം വിദൂരസ്വപ്‌നമാക്കി മാറ്റിയിരിക്കുന്നു. സുരക്ഷയുടെ പേരിൽ കൊല്ലപ്പെടുന്ന ഫലസ്തീനികൾ വാർത്തയേ അല്ലാതായി. മുമ്പ് നടന്ന പ്രതിഷേധങ്ങൾ ഗസ്സ മുനമ്പിലും വെസ്റ്റ്ബാങ്കിലുമായിരുന്നെങ്കിൽ ഇന്നത് ഇസ്റാഇൗൽ അതിർത്തിക്ക് അകത്തേക്ക് നീങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള ആന്തരിക രാഷ്ട്രീയ പ്രതിസന്ധികളെ ഭരണകൂടം ഇനി എങ്ങനെ നേരിടും എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

(കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗംമേധാവിയാണ് ലേഖകൻ)

Content Highlights: Today's Article About Israel



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago